ADVERTISEMENT

പാർട്ടിവെയർ ആയാൽ തിളക്കം വേണമെന്നല്ല, അൽപം ഡ്രാമ വേണമെന്ന് മാറ്റി പറഞ്ഞു തുടങ്ങിയിരിക്കുന്നു ഫാഷനിസ്റ്റകൾ.  കാർപെറ്റ് ഇവന്റ് ആയാലും കോക്ക്ടെയിൽ ഇവന്റ് ആയാലും വസ്ത്രങ്ങൾക്കു തിളക്കം വേണമെന്ന സങ്കൽപത്തെ പൊളിച്ചെഴുതി ശ്രദ്ധ േനടുകയാണ് വസ്ത്രങ്ങളിലെ ഫാബ്രിക് മാനിപ്യുലേഷൻ. രാജ്യാന്തര തലത്തിൽ തന്നെ ഫാഷൻ റണ്‍വേയിൽ ഫ്രിൽസും ഫ്ലോൺസും ചേരുന്ന വസ്ത്രങ്ങൾ അരങ്ങിലെത്തുകയും ശ്രദ്ധ നേടുകയും ചെയ്തു. 

ചെറുപ്പക്കാരുടെ വസ്ത്രസങ്കൽപത്തിന് മുതൽക്കൂട്ടാണ് ഇത്തരം ഡ്രമാറ്റിക് പാര്‍ട്ടിവെയർ. ഫ്രിൽസും ഫ്ലോൺസും ചേരുമ്പോൾ ഫെയറി ലുക്ക് സ്വന്തം. അലങ്കാരപ്പണികളോ ചിത്രത്തുന്നലുകളോ ഇല്ലാതെ തന്നെ റിച്ച് ലുക്ക് ലഭിക്കുകയും ചെയ്യും. 

നടി സാനിയ ഇയ്യപ്പൻ ധരിച്ച ഈ വസ്ത്രത്തിന്റെ അഴകേറ്റുന്നത് ഫ്രിൽസും ഫ്ലോൺസും. ഒപ്പം ഓംബ്രെ ഫിനിഷും. ഓരോ ഫ്രില്ലും പ്രത്യേകം ലെയറുകളായി ചെയ്താണ് ഈ സ്കർട്ട് ഒരുക്കിയിട്ടുള്ളത്. തിരമാലയെന്ന വിധമുള്ള ഫിനിഷ് കിട്ടാൻ വേണ്ടിയാണിത്. 6 ദിവസമെടുത്താണ് സ്കർട്ട് പൂർത്തിയാക്കിയത്. ഫ്ലെമിംഗോ നിറവും ലെഹംഗയുടെ പ്രത്യേകതയാണ്. ഇന്തോ– വേസ്റ്റേൺ ലുക്കിനു വേണ്ടി ബെൽറ്റും വസ്ത്രത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. 

‘‘ഡ്രമാറ്റിക് ലെയേഴ്സും ഫ്ലോൺസും 2019ന്റെ തുടക്കത്തിൽ തന്നെ ട്രെൻഡ് ആയതാണ്. രാജ്യാന്തരതലത്തിലായാലും ഇന്ത്യൻ ഫാഷൻ രംഗത്തായാലും റൺവേ ഫാഷനിലെ ട്രെൻഡ് ആണിത്.  ഫ്രിൽസ്, ഫ്ലോൺസ് തുടങ്ങിയ ഫാബ്രിക് മാനിപ്യുലേഷൻ ടെക്‌നീക് കൂടുതൽ പോപ്യൂലാരിറ്റി നേടുകയാണ്. വസ്ത്രത്തിൽ ഡ്രമാറ്റിക് എലമെന്റ് കൊണ്ടുവരാനാകും. അതേസമയം ഇത്തരം ലുക്ക് എല്ലാവർക്കും ഒരുപോലെ ചേരണമെന്നില്ല, താൽപര്യമുണ്ടാകണമെന്നുമില്ല. അതനുസരിച്ച് നമുക്ക് ഇതു നിയന്ത്രിക്കുകയും ചെയ്യാം. 

‘‘ഓവർ ഡ്രമാറ്റിക് പഴ്സൺ അല്ലെങ്കിൽ ബ്ലൗസിന്റെ അരികിൽ മാത്രം, അല്ലെങ്കിൽ സ്കർട്ടിന്റെ ഏതെങ്കിലും ഭാഗത്തു മാത്രമാക്കാം.  സാനിയ ഇയ്യപ്പൻ ധരിച്ചിരിക്കുന്ന പ്രാണായുടെ സ്പ്രിങ് '19 കലക്‌ഷനിലെ ഈ വസ്ത്രം പക്ഷേ ഔട്ട് ഓഫ് ദ് ബോക്സ് ഡ്രമാറ്റിക് ആണ്.’’ – പൂർണിമ ഇന്ദ്രജിത്ത്, പ്രാണ, പനമ്പിള്ളി നഗർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com