ADVERTISEMENT

ലണ്ടനിലെ മാഡം ട്യുസാഡ്സ് വാക്സ് മ്യൂസിയത്തിൽ ബോളിവുഡ് താരം ദീപിക പദുകോണിന്റെ മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തു. ദീപിക തന്നെയാണ് ചടങ്ങു നിർവഹിച്ചത്. ഭർത്താവ് രൺവീർ സിങ്ങും മാതാപിതാക്കളായ പ്രകാശ് പദുകോൺ, ഉജ്വല എന്നിവരും ദീപികയ്ക്കൊപ്പം എത്തിയിരുന്നു.

ഐഎഫ്എഫ്എ അവാർഡ്സ് 2016 ന് എത്തിയപ്പോൾ ധരിച്ച ലഹങ്കയാണു ദീപികയുടെ പ്രതിമയുടെ വേഷം. സബ്യസാചി മുഖർജിയാണ് അന്നു ലഹങ്ക ഡിസൈൻ ചെയ്തത്. ‘‘ഇതു പ്രത്യേക അനുഭവമാണ്. ശരിക്കും വല്ലാത്ത ആകാംക്ഷയും സന്തോഷവും തോന്നുന്നു. ദീപിക സമൂഹമാധ്യമത്തിലൂടെ ആരാധകരോടു പറഞ്ഞു.

ആരാധകർക്കുവേണ്ടി പരിപാടിയുടെ തൽസമയ സംപ്രേഷണം ഇൻസ്റ്റാഗ്രാമിലൂടെ ദീപിക നടത്തി. ഇതു കണ്ടിട്ട് എന്തു തോന്നുന്നു എന്നു രൺ‌വീറിനോടു ദീപിക ചോദിക്കുന്നുണ്ട്. ‘‘വീട്ടിലേക്കു കൊണ്ടു പോയാലോ’’ എന്നു രൺവീർ തിരിച്ചും ചോദിച്ചു. രൺവീറിന്റെ അടുത്ത സിനിമ ലണ്ടനിലാണ് ഷൂട്ട് ചെയ്യുന്നത്. അപ്പോൾ എന്നെ കാണണമെന്നു തോന്നുകയാണെങ്കിൽ ഇങ്ങോട്ടു പോന്നാൽ മതി എന്നു ദീപിക മറുപടി നൽകി.

പ്രശസ്തമായ മാഡം റ്റുസാഡ് വാക്സ് മ്യൂസിയത്തിൽ ദീപികയുടെ പ്രതിമയും സ്ഥാനം പിടിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com