ADVERTISEMENT

2018 ൽ പുറത്തിറങ്ങിയ കേദാർനാഥ് എന്ന ചിത്രത്തിലൂടെയാണ് സേഫ് അലിഖാന്റെ പ്രിയ പുത്രി സാറാ അലിഖാന്‍ ബോളിവുഡിലെത്തുന്നത്. എന്നാൽ നടിയാകുന്നതിനു മുൻപ് സാറാ വാർത്തകളിൽ നിറഞ്ഞിരുന്നു. വസ്ത്രധാരണമായിരുന്നു താരപുത്രിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. വസ്ത്രധാരണത്തിൽ പുതുമകൾ പരീക്ഷിക്കുന്ന സാറ ഫാഷനിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ടവളാണ്. സ്റ്റൈൽ ഐക്കൺ ആയി മാറിയ താരം വോഗ് മാസികയുടെ കവർ ഗേളായി ഫോട്ടോഷൂട്ട് നടത്തി.

ബീച്ച് ഔട്ട് ഫിറ്റിലാണു സാറായുടെ ഫോട്ടോഷൂട്ട്. ചൂടന്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

സാറയുടെ ബിക്കിനി ചിത്രങ്ങൾക്ക് സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇത്ര ഹോട്ട് ലുക്കിൽ സാറ പ്രത്യക്ഷപ്പെടുമെന്നു കരുതിയില്ലെന്ന് ആരാധകർ പ്രതികരിക്കുന്നു. ദിഷ പട്ടാണിയെ പോലെയാകാനാണ് ശ്രമിക്കുന്നതെന്നു വിമർശനവും ട്രോളുകളും കമന്റുകളിൽ കാണാം.

സാറയെ ഹോട്ടായി അല്ല ക്യൂട്ടായി കാണാനാണ് ഇഷ്ടമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. എന്നാൽ വോഗിന്റെ കവർ ഗേളാകാനുള്ള എല്ലാ യോഗ്യതയും സാറയ്ക്ക് ഉണ്ടെന്നും വലിയ താരമാകട്ടെ എന്നും ആശംസിക്കുന്നവര്‍ നിരവധിയാണ്.

സേഫ് അലിഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് സാറാ. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുധം നേടിയശേഷമാണ് അഭിനയത്തിലേക്കു ചുവടുവച്ചത്. ആദ്യ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും സാറയുടെ പ്രകടനം ശ്രദ്ധ നേടി.

രൺവീർ സിങ് നായകനായ സിംബയിലാണു സാറ പിന്നീട് അഭിനയിച്ചത്. ഈ ചിത്രത്തിന്റെ മികച്ച വിജയത്തിനു പിന്നാലെയാണ് വോഗിന്റെ കവർ ഗേള്‍ ആകാനുള്ള അവസരം തേടിയെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com