ADVERTISEMENT

ഇതെന്താ താരസുന്ദരിമാർക്കെല്ലാം മഞ്ഞയോട് ഇത്ര പ്രിയം? ഈ വേനൽക്കാലത്ത് ബോളിവുഡ് സുന്ദരിമാരുടെ പ്രിയപ്പെട്ട നിറം മഞ്ഞയാണെന്നാണു വിലയിരുത്തൽ. പരമ്പരാഗതവും മോഡേണുമൊക്കെയായി ബി‍ടൗണിൽ ഇപ്പോൾ ആകെമൊത്തം മഞ്ഞമയമാണ്. സാറാ അലിഖാൻ മുതൽ കരീന കപൂർ വരെയുള്ളവരുടെ, മഞ്ഞവസ്ത്രങ്ങളണിഞ്ഞ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഹിറ്റ്.

സാറാ അലിഖാൻ, കരീന കപൂർ, ജാൻവി കപൂർ, പ്രിയങ്കാ ചോപ്ര, ആലിയ ഭട്ട്, സോനം കപൂർ, സൊനാക്ഷി സിൻഹ, കാജൽ അഗർവാൾ തുടങ്ങിയ ബിടൗൺ സുന്ദരിമാർ പല ഷേഡുകളിലുള്ള മഞ്ഞ അ‌ണിഞ്ഞാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

 

View this post on Instagram

Cuteness ❤️

A post shared by Alia Bhatt (@aliabhattfan.s) on

കടുംമഞ്ഞ നിറത്തിലുള്ള പാന്റിലും ടോപ്പിലും കരീന തിളങ്ങിയപ്പോൾ കടുംമഞ്ഞ ഗൗണിലും അധികം എംബ്രോയിഡറി വർക്കില്ലാത്ത ചുരിദാറിലും സുന്ദരിയായിരിക്കുകയാണ് കാജൽ. ഇളം മഞ്ഞയിലെ മാലാഖച്ചിറകുള്ള ടോപ്പിൽ ആലിയാ ഭട്ട് ബോളിവുഡിന്റെ ക്യൂട്ട് കുട്ടിയായി തിളങ്ങുന്നു.

മഞ്ഞയും പച്ചയും ഷേഡുള്ള എംബ്രോയിഡറി വർക്കുകളിൽ നിറഞ്ഞ ലഹങ്കയാണ് ശിൽപാ ഷെട്ടിയുടേത്. ഇളം  മഞ്ഞ നിറത്തിൽ സഹോദരൻ സിദ്ധാർഥ് ചോപ്രയുടെ വിവാഹത്തിന് എയർപ്പോർട്ടിലെത്തിയ പ്രയങ്കാ ചോപ്രയാണ് മറ്റൊരു മഞ്ഞ സുന്ദരി. 

View this post on Instagram

🌞 #yellowfever #flowers #floral

A post shared by Sonam K Ahuja (@sonamkapoor) on

കഴിഞ്ഞ ദിവസം ബി ടൗണിനെ പ്രൗഢികൊണ്ടും വില കൊണ്ടും ഞെട്ടിച്ച മഞ്ഞക്കുപ്പായമായിരുന്നു സോനം കപൂറിന്റേത്. സോനത്തിന്റെ മസ്റ്റാർഡി യെല്ലോ നിറത്തിൽ പഫ് കൈയുള്ള സിൽവിയാ തെരാസ്സി മിയോസോട്ടിസിന് പുറമേ ഫ്ലോറൽ വർക്കോടുകൂടിയ ഗൗണും ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ മഞ്ഞക്കുപ്പായങ്ങളിൽ താരമാണ്.

ഇന്ത്യയിൽ മാത്രമല്ല ലോകത്താകമാനമുള്ള ഡിസൈനർമാർക്കും ഇപ്പോൾ മഞ്ഞ പ്രിയനിറമായി മാറിയിരിക്കുന്നു. ഇങ്ങനെപോയാൽ ഈ സമ്മറിൽ, യെല്ലോ യെല്ലോ ഡേർട്ടി ഫെലോസ് എന്നത് യെല്ലോ യെല്ലോ ബ്യൂട്ടി ഫെലോസ് എന്നാക്കി മാറ്റേ‍ണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com