ADVERTISEMENT

ഫാഷൻ ഷോ എന്നു പറയുമ്പോൾ തന്നെ വസ്ത്രപ്രേമികളുടെ മനസിലേക്ക് ആദ്യമെത്തുന്നത് നിറയെ ലൈറ്റുകളും ഉയരത്തിലുള്ള റാംപുമൊക്കെയാണ്. ഇത്തരം പരമ്പരാഗത സങ്കൽപങ്ങളെ തിരുത്തി, ഫാഷൻ ഷോ പുതിയ അനുഭവമാക്കുകയാണ് ബെംഗളൂരു ആസ്ഥനമാക്കി പ്രവർത്തിക്കുന്ന ഫാഷൻ ഫ്ലെയ്മ്സ്. ഇവരുടെ ഏറ്റവും പുതിയ ഫാഷൻ ഷോ നടന്നത് വേമ്പനാട്ടുകായലിലാണ്! കായൽപ്പരപ്പിലൂടെ ഒഴുകിനടന്ന കെട്ടുവള്ളത്തിൽ ഒരുക്കിയ റാംപിൽ നാൽപതോളം മോഡലുകൾ പങ്കെടുത്തു.

അഞ്ചു പ്രമുഖ ഡിസൈനർമാർ ഒരുക്കിയ വസ്ത്രങ്ങളായിരുന്നു ഷോയിൽ പ്രദർശിപ്പിച്ചത്. കെട്ടുവള്ളത്തിൽ പ്രത്യേക റാംപ് ഇതിനായി സജ്ജീകരിച്ചു. ലെയ്ക്ക് ലാൻഡ്സ് ക്രൂസിന്റെ കെട്ടുവള്ളത്തിലായിരുന്നു റാംപ് ഒരുങ്ങിയത്. പള്ളാന്തുരുത്തിയിൽ നിന്ന് ആരംഭിച്ച 'ഫാഷൻ യാത്ര' അഞ്ചുമണിക്കൂറോളം നീണ്ടു. നൂറോളം പേരാണ് ഫാഷൻ ഷോ ആസ്വദിക്കാനെത്തിയത്. കുട്ടി മോഡൽ അയന്ന മാത്യുവായിരുന്നു ഫാഷൻ ഷോയുടെ ബ്രാൻഡ് അംബാസിഡർ. 

cat-walk-of-models-in-vembanad-lake-1

പൂർണമായും കൈത്തറി തുണികൾ ഉപയോഗിച്ചു ചെയ്തെടുത്ത വസ്ത്രങ്ങളായിരുന്നു മലയാളി ഡിസൈനർ വികാസ് ഷോയിൽ അവതരിപ്പിച്ചത്. ഹവായിയൻ ശൈലിയിലുള്ള വസ്ത്രങ്ങൾ അവതരിപ്പിച്ച് ഡിസൈനർ റോമിത കാണികളുടെ മനം കവർന്നു. ഫാഷൻ ഷോകളുമായി ബന്ധപ്പെട്ട പരമ്പരാഗത സങ്കൽപങ്ങൾ പൊളിച്ചെഴുതുകയാണ് ലക്ഷ്യമെന്ന് സംഘാടകയായ ഫാഷൻ ഫ്ലെയ്മ്സ് സിഇഒ ജിൻസി മാത്യു പറഞ്ഞു. വ്യത്യസ്തമായ ഷോകൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും ജിൻസി കൂട്ടിച്ചേർത്തു. 

cat-walk-of-models-in-vembanad-lake-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com