മത്സ്യകന്യകയായി ഐശ്വര്യ, കൈയിൽ തൂങ്ങിയാടി ആരാധ്യ

cannes-2019-aishwarya-rai-bachchans-blaze-of-glory-matched-by-aaradhya
Actress Aishwarya Rai Bachchan in a gold snakeskin gown was accompanied by her daughter Aaradhya at the red carpet of the 72nd edition of Cannes Film Festival. Photo: IANS
SHARE

കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപറ്റ് ഫാഷൻ ലോകത്തിനെന്നും കൗതുകമാണ്. പുതുമോടിയിൽ അണിഞ്ഞൊരുങ്ങിയെത്തുന്ന താരങ്ങൾ മൽസരിച്ച് അവതരിപ്പിക്കുന്ന ഡിസൈനുകളാണ് പുതിയ ട്രെൻഡ്. കാൻ ചലച്ചിത്രമേളയിൽ ഒരു മത്സ്യകന്യകയെപ്പോലെയാണ് െഎശ്വര്യ റായി എത്തിയത്.

ഡിസൈനർ ജീൻ ലൂയിസ് സബാജിയുടെ, പച്ചയും സ്വർണനിറവും ചേർന്നുള്ള മെറ്റാലിക് ഫിഷ്കട്ട് ഗൗൺ ആരാധകരുടെ മനം കവർന്നെങ്കിലും മകൾ ആരാധ്യയാണ് റെഡ് കാർപ്പറ്റിൽ കൗതുകമായത്.

കൈയിൽ തൂങ്ങിയാടിയും വേദിയിലുള്ളവർക്ക് പുഞ്ചിരി സമ്മാനിച്ചും ആരാധ്യ റെഡ് കാർപറ്റ് വരവ് ആഘോഷമാക്കി.