ADVERTISEMENT

ബോളിവുഡിലെ സൺഷൈൻ ഫാഷൻ ഗെയിം തീരുന്നില്ല. സമ്മർ ഫാഷനിൽ ബി ടൗൺ താരങ്ങളെല്ലാം ലിംഗഭേദമന്യേ കൂട്ടുപിടിച്ചത് മഞ്ഞയാണ്. ഏതാണ്ടെല്ലാവരും മഞ്ഞയണിഞ്ഞു കഴിഞ്ഞെങ്കിലും വീണ്ടും വീണ്ടും മഞ്ഞ മതിയെന്നു പറയുന്നവരുമുണ്ട്.

ദീപിക പദുക്കോണും കരീന കപൂറുമാണ് മഞ്ഞയണിഞ്ഞു വീണ്ടും ഫാഷനിസ്റ്റകളുടെ മനസിൽ മഞ്ഞുകോരിയിടുന്നത്. വേനൽച്ചൂടിലെ ഫാഷൻ കുളിരാണ് മഞ്ഞയെന്നുറപ്പിച്ചേക്കാം.

അടുത്തിടെ മുംബൈയിൽ നടന്ന ‘ദ് ബിസിനസ് ഓഫ് ഫാഷൻ’ ഇവന്റിൽ പങ്കെടുക്കാൻ മഞ്ഞ റഫിൾഡ് സാരിയണിഞ്ഞാണ് ദീപികയെത്തിയത്. സാരിയൊരുക്കിയത് ഡിസൈനർ സബ്യസാചി മുഖർജിയും. ദീപികയുടെ സ്റ്റൈലിങ്ങിൽ ശ്രദ്ധയാകർഷിച്ചത് കഴിത്തിൽ ടൈ ചെയ്ത നീളൻ യെല്ലോ ബോ.

വ്യത്യസ്തമായ വസ്ത്രങ്ങളും സ്റ്റൈലിങ്ങും തിരഞ്ഞെടുക്കുന്നയാളാണ് ബോളിവുഡിന്റെ ബേബോ. എങ്കിലും ഇക്കുറി സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയ കരീന കപൂർ ഖാൻ ഫാഷനിസ്റ്റകളെയൊന്നാകെ ഞെട്ടിച്ചു. രാജ്യാന്തര ഡിസൈനർ സ്റ്റീഫൻ റോളൻഡ് ഒരുക്കിയ ഓഫ് ഷോൾഡർ ടോപും തൈ– സ്‌ലിറ്റ് സ്കർട്ടും ധരിച്ചാണ് കരീനയെത്തിയത്. സ്റ്റൈലിങ്ങിൽ ശ്രദ്ധ നേടിയതാകട്ടെ മുടിക്കെട്ടും. താരത്തിന്റെ റോപ് ബ്രെയ്ഡ് സ്‌ലീക് പോണിടെയ്‍ൽ ഒരുക്കിയത് സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് യാനി  Yianni 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com