ADVERTISEMENT

ബാലതാരമായാണ് മാനസ രാധാകൃഷ്ണൻ മലയാള സിനിമയിൽ തുടക്കം കുറിച്ചത്. നീളൻ മുടിയും മനോഹരമായ കൺപീലികളും ആകർഷകമായ  ചിരിയുമൊക്കയുള്ള ആ പെൺകുട്ടി മലയാളം സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തി. 

സാരി ധരിക്കാനുള്ള ആത്മവിശ്വാസം എല്ലാ സ്ത്രീകൾക്കും ഉണ്ടാകാറില്ല. എന്നാൽ, മാനസയുടെ പ്രിയപ്പെട്ട വസ്ത്രം സാരിയാണ്. ‘‘സാരി  ധരിക്കുമ്പോൾ എനിക്ക് കൂടുതല്‍ ആത്മവിശ്വാസം തോന്നും. സാരിയിൽ തിളങ്ങാനുള്ള ഒരു അവസരവും ഞാൻ നഷ്ടപ്പെടുത്താറില്ല.’’– മാനസ തന്റെ സാരി പ്രേമം വെളിപ്പെടുത്തി.

manasa-04

ബിടെക് കപ്യൂട്ടർ സയൻസ് വിദ്യാര്‍ഥിയാണ് മാനസ. സൗന്ദര്യ വർധക വസ്തുക്കളുടെ ആരാധികയായ മാനസയുടെ പ്രിയ ബ്രാന്റ് ‘മാക്’ ആണ്. ഫൗണ്ടേഷൻ ചെയ്യാതെ ഒരു പരിപാടിയിലും പങ്കെടുക്കാറില്ലെന്ന് താരം പറയുന്നു. ‘‘ഫൗണ്ടേഷൻ ചെയ്യുമ്പോൾ എനിക്ക് പൂര്‍ണത ലഭിച്ചതായി തോന്നും. അതെന്റെ ലുക്കിന് ഊർജം പകരും. മാക്ക് അല്ലാതെ ഒരു ബ്രാന്റും ഉപയോഗിക്കാറില്ല. അതാണ് മികച്ചതെന്ന് ഞാൻ കരുതുന്നു’’– മാനസ പറയുന്നു.

manasa-05

കുർത്തികളും ചുരിദാറുകളും മാനസയുടെ പ്രിയപ്പെട്ട വസ്ത്രങ്ങളാണ്. ‘‘സാരിയോ ചുരിദാറോ ആണെങ്കിൽ അത് ഞാൻ ധരിക്കുന്നു എന്നാണ് തോന്നുക. മോഡേൺ വസ്ത്രങ്ങളാണെങ്കിൽ അവ എന്നെ ധരിച്ചിരിക്കുന്നു പോലെ തോന്നും. എന്റെ രൂപത്തേക്കൾ മുകളിലായിരിക്കണം വ്യക്തിത്വം എന്നു ഞാൻ ആഗ്രഹിക്കുന്നു’’– മാനസ പറഞ്ഞു.

manasa-03

സ്കർട് ധരിക്കാനും മാനസയ്ക്ക് ഇഷ്ടമാണ്. വീട്ടിൽ ഷോട്ട്സും ടോപ്പുമാണ് വേഷം. തന്റെ ബാല്യകാല വസ്ത്രങ്ങൾ സൂക്ഷിക്കുക എന്നൊരു ഹോബിയുമുണ്ട്. ‘‘ചില സംഭവങ്ങളും ഓര്‍മകളും സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുന്നതാണ് വസ്ത്രങ്ങൾ. അതുകൊണ്ട് കീറിയാലും നശിച്ചാലും അവ വലിച്ചെറിയാന്‍ തോന്നാറില്ല.’’– താരം പറഞ്ഞു.

manasa-02

പ്രവസാസിയായ രാധാകൃഷ്ണന്റെയും വീട്ടമ്മയായ ശ്രീകലയുടെയും ഏക മകളാണ് മാനസ. ടിയാൻ, കാറ്റ്, വിഗതകുമാരൻ എന്നീ ചിത്രങ്ങള്‍ക്കുശേഷം മാനസ അഭിനയിച്ച ചിൽഡ്രൻസ് പാർക് തിയറ്ററിൽ മികച്ച അഭിനന്ദനങ്ങളുമായി പ്രദർശനം തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com