ADVERTISEMENT

പ്രമുഖ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സോനം കപൂറിന്റെ ജന്മദിനാഘോഷങ്ങൾ. പതിവുശൈലിയിൽ സ്റ്റൈലിഷായി ബോളിവുഡ് താരങ്ങൾ എത്തിയപ്പോൾ കൂട്ടത്തിൽ താരമായത് മലൈക അറോറയായിരുന്നു. ഏതു വേഷവും അതിനു ചേരുന്ന രീതിയിൽ ധരിക്കുന്ന മലൈക സാരിയുടെ പ്രൗഡിയായിരുന്നു സോനത്തിന്റെ ജന്മദിനാഘോഷത്തിന് കാത്തുവച്ചത്. പതിവു ചിക് വസ്ത്രങ്ങൾ ഒഴിവാക്കി സാരിയിൽ മലൈക തിളങ്ങിയപ്പോഴാണ് ആരാധകർ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ബോളിവുഡ് സുന്ദരി ദീപിക പദുകോൺ ഇതേ സാരിയുണ്ട്.

ഇതു മനസ്സിലാക്കിയതോടെ രസകരമായ കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ദീപികയുടെ സാരി മോഷ്ടിച്ചോ?, സെക്കന്റ് ഹാന്റ് ആണോ?  എന്നിങ്ങനെ കമന്റുകൾ എത്തി. ഡിസൈനർ രോഹിത് ബാലിന്റെ ഫ്ലോറൽ കലക്‌ഷനിലെ സാരിയാണിത്. വെള്ളയിൽ വലിയ പിങ്ക് പൂക്കളുള്ള സാരി ബന്ധുവിന്റെ വിവാഹത്തിനാണ് ദീപിക ധരിച്ചത്. ഇതേ കലക്‌ഷനിൽ നിന്ന് മലൈകയും സാരി സ്വന്തമാക്കുകയായിരുന്നു.

എങ്കിലും ദീപികയേക്കാള്‍ മികച്ച രീതിയിൽ മലൈക സാരി ധരിച്ചു എന്ന കാര്യത്തിൽ ഫാഷനിസ്റ്റുകൾക്കും ആരാധകർക്കും അഭിപ്രായ വ്യത്യാസമില്ല. സിംപിൾ സ്‌ലീവ്‌ലൈസ് വൈറ്റ് ബ്ലൗസാണ് മലൈക തിരഞ്ഞെടുത്തത്. ചങ്കി ചോക്കർ നെക്‌ലേസും മാംഗ് ടികയും ഒപ്പം കയ്യിൽ പിങ്ക് ക്ലച്ചസും അക്സസറീസ്. മുടി പിന്നിലേക്ക് വലിച്ചു ബൺ ചെയ്ത് ഒതുക്കിയതോടെ ലുക്ക് കംപ്ലീറ്റ്. ഒരു ഫാഷൻ മാജിക് എന്നാണ് മലൈകയുടെ സ്റ്റൈലിനെ വിശേഷിപ്പിക്കുന്നത്.

ഒരേ ഡിസൈനിലുള്ള സാരി അണിഞ്ഞു നിൽക്കുന്ന ദീപികയുടെയും മലൈകയുടെയും ചിത്രങ്ങള്‍ രോഹിത് ബാലും പങ്കുവച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com