ADVERTISEMENT

ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങളുടെയും ആക്സസറീസിന്റെയും വില പലപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ‘ഇതെല്ലാം കുറച്ച് കൂടുതലല്ലേ’ എന്ന ചോദ്യമായിരിക്കും മനസ്സിൽ ഉയരുക. എന്നാല്‍ ഒരു ബാഗിന്റെ വില കേട്ട് ‘‘ഇത്ര വിലയുണ്ടോ’ എന്ന സംശയത്തിലാണ് ആരാധകർ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ഈ ബാഗിന്റെ ഉടമസ്ഥ. വില 2 കോടി 60 ലക്ഷം രൂപ! 

ലണ്ടനിൽ ലോകകപ്പ് മത്സരങ്ങൾ കാണാൻ നിത അംബാനിയും കരീഷ്മ കപൂറും കരീന കപൂറും എത്തിയിരുന്നു. ഇതിന്റെ ചിത്രം കരീഷ്മ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചപ്പോഴാണ് നിതയുടെ കയ്യിലെ ബാഗ് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രമുഖ ബ്രാന്‍ഡായ ഹെർമിസിന്റെ ബിർകിൻ ബാഗാണ് നിത ഉപയോഗിക്കുന്നത്. ആഡംബരത്തിനു പ്രശ്സതമായ ഹെര്‍മിസ്, ഹോളിവുഡ് താരങ്ങളുടെ വിശ്വസ്ത ബ്രാൻഡാണ്. ലോകത്തെ ഏറ്റവും വില കൂടി ബാഗ് എന്ന വിശേഷണവും ബിർകിന് സ്വന്തം.

ഹിമാലയത്തിൽ കാണപ്പെടുന്ന ഒരിനം ചീങ്കണ്ണിയുടെ തോല്‍ ഉപയോഗിച്ചാണ് ബാഗ് നിർമിക്കുന്നത്. ഈ തോലിൽ നിറം നൽകുന്നത് സങ്കീർണമായ പ്രവൃത്തി ആയതിനാൽ വർഷത്തിൽ രണ്ട് ബിർകിൻ ബാഗുകളായിരിക്കും കമ്പനി നിർമിക്കുക. അതുകൊണ്ടു തന്നെ ബാഗ് സ്വന്തമാക്കാൻ ചിലപ്പോൾ വർഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇതുകൂടാതെ വേറെയും കടമ്പകളുണ്ട്. കമ്പനി മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ പാലിക്കണം. വാങ്ങാൻ വരുന്നവർക്ക് കമ്പനിയുമായുള്ള ബന്ധവും പരിഗണിക്കും. ഓരോ വർഷവും വില കൂടികൊണ്ടിരിക്കുന്ന ബിർക്കിൻ ബാഗിന്റെ ഇപ്പോഴത്തെ വില 3,80,000 ഡോളറാണ്.

ഒരു വിമാനയാത്രയിൽ അടുത്തിരുന്ന ജെൻ ബിർകിൻ എന്ന ഹോളിവുഡ് നടിയുമായി സംസാരിച്ചതിൽ നിന്നാണ് ഹെർമസിന്റെ ചീഫ് എക്സിക്യൂട്ടീവ് ജീൻ ലൂയിസ് ഡമാസിന് ഇത്തരമൊരു ബാഗ് ഡിസൈന്‍ ചെയ്യാനുള്ള ആശയം ലഭിക്കുന്നത്. 1984–ലാണ് ആദ്യത്ത ബിർകിൻ ബാഗ് നിര്‍മിക്കുന്നത്.

ബിർകിൻ 35 റഫ് കസേക്ക് എപ്സം മോഡല്‍ ബാഗാണ് കരീന കപൂർ ഉപയോഗിക്കുന്നത്. ദീപിക പദുകോൺ, സോനം കപൂർ എന്നിവർക്കും ബിർകിൻ ബാഗുകൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com