ADVERTISEMENT

വിവാഹശേഷം പ്രിയങ്ക ചോപ്രയ്ക്ക് നല്ല കാലമാണ്. തൊടുന്നതെല്ലാം പൊന്നാകുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. എല്ലി മാസികയ്ക്കു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടും ശ്രദ്ധേയമാവുകയാണ്.

priyanka-02

സ്റ്റൈലിലും വസ്ത്രധാരണത്തിലും ഓരോ ദിവസവും ഫാഷൻ ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ് പ്രിയങ്ക. ഇതിന്റെ തുടര്‍ച്ചയായിരുന്നു പുതിയ ഫോട്ടോഷൂട്ടും.  പ്രശസ്ത സ്റ്റൈലിസ്റ്റ് ജെന്നി കെന്നഡിയാണ് പ്രിയങ്കയെ ഒരുക്കിയത്. തൊങ്ങലുകളും തൂവലുകളുമായിരുന്നു വസ്ത്രങ്ങളുടെ പ്രത്യേകത. ക്ലാസിക്, ഹോട്ട് ലുക്കുകളിൽ പ്രിയങ്ക തിളങ്ങി. ഓറഞ്ചും ഇളനീലയും ചുവപ്പും നിറങ്ങളിലുള്ള കോസ്റ്റ്യൂമുകളും ശ്രദ്ധ നേടി.

ഭർത്താവ് നിക്കിന്റെ സഹോദരൻ ജോ ജൊനാസിന്റെ വിവാഹത്തിന് പാരിസിലെത്തിയ പ്രിയങ്കയുടെ പിന്നാലെയായിരുന്നു ഫാഷന്‍ ലോകം. പരീക്ഷണങ്ങളും ക്ലാസിക് വസ്ത്രങ്ങളും കൊണ്ടു വിസ്മയമൊരുക്കിയാണ് പ്രിയങ്ക പാരിസിലെ ഓരോ ദിവസവും ആഘോഷിച്ചത്. ജോ ജൊനാസിന്റെ വിവാഹചടങ്ങിന് സാരി തിരഞ്ഞെടുത്തതും താരത്തിന് അഭിനന്ദനങ്ങൾ നേടികൊടുത്തു.

സ്വകാര്യ ജീവിതത്തിലും പ്രിയങ്ക വിജയകുതിപ്പിലാണ്. വിവാദങ്ങള്‍ക്കും വിമർശനങ്ങൾക്കും ഇടയിലായിരുന്നു പ്രിയങ്ക–നിക് വിവാഹം. പ്രിയങ്കയ്ക്ക് നിക്കിനേക്കാൾ 10 വയസ്സു കൂടുതലാണ് എന്നതു മുൻനിർത്തിയായിരുന്നു അപഹാസ്യങ്ങൾ. എന്നാൽ മാന്യവും ശക്തവുമായ മറുപടികളായിരുന്നു പ്രിയങ്ക നൽകിയത്. വ്യത്യസ്ത സംസ്കാരത്തിൽ നിന്നുളളവർ ആയതിനാൽ തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും അതെല്ലാം സംസാരിച്ചു പരിഹരിക്കാറുണ്ടെന്നും തുറന്നു പറഞ്ഞും താരം കയ്യടി നേടി.

ഇതെല്ലാം വിമർശകരെ നിശബ്ദരാക്കി. പ്രിയങ്ക വിവാഹമോചിതയാകുന്നതും കാത്തിരിക്കുന്നവർ വെറുതെ സമയം കളയേണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. താരത്തിന്റെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപങ്ങളും പരിഹാസങ്ങളും ഇപ്പോൾ പഴയതു പോലെ ശക്തമല്ല. പരിഹസിക്കുന്നവർക്ക് ശക്തമായി മറുപടി നൽകാൻ ആരാധകരും ഒപ്പമുണ്ട്. 

വിമർശകരെ പോലും ആരാധകരാക്കി മാറ്റി പ്രിയങ്ക ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലത്തിലൂടെ കടന്നു പോകുമ്പോൾ കൂടുതൽ ഫാഷൻ അദ്ഭുതങ്ങൾക്കായി കാത്തിരിക്കുകയാണ് ഫാഷൻ ലോകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com