ADVERTISEMENT

താരങ്ങളുടെ വസ്ത്രത്തിന്റെയും ആക്സസറീസിന്റെയും വില പലപ്പോഴും ആരാധകർക്ക് ഞെട്ടലാകാറുണ്ട്. ആഡംബരത്തിന്റെ അവസാന വാക്കാകും പലപ്പോഴും ആ വസ്ത്രങ്ങൾ. എന്നാൽ വില കുറവു കൊണ്ടും ഫാഷൻ ലോകത്ത് ശ്രദ്ധ നേടാമെന്നു തെളിയിക്കുകയാണ് കങ്കണ റണൗട്ട്. 

600 രൂപയുടെ സാരി ധരിച്ചാണ് താരം അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ എത്തിയത്. പീച്ച് നിറത്തിലുള്ള കൊൽക്കത്ത കോട്ടൺ സാരിയാണ് ധരിച്ചത്. കങ്കണയുടെ സഹോദരി രംഗോളിയാണ് ഇക്കാര്യം ട്വീറ്റു ചെയ്തത്.

ജയ്പുരിലേക്കുള്ള യാത്രയിൽ കൊൽക്കത്തയിൽ നിന്നു വാങ്ങിയ 600 രൂപയുടെ സാരിയാണ് കങ്കണ ധരിച്ചത്. ഇത്രയും നല്ല സാരി 600 രൂപയ്ക്കു കിട്ടുമെന്നത് അവൾക്ക് അദ്ഭുതമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടു ജോലി ചെയ്തിട്ടും വളരെ കുറവു രൂപയാണ് പലരും സമ്പാദിക്കുന്നത് എന്നത് വളരെ വേദനാജനകമായ കാര്യമാണ്’’– രംഗോലി ട്വീറ്റ് ചെയ്തു.

ട്വീറ്റിനു പിന്നാലെ കങ്കണയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. താരങ്ങൾ കങ്കണയെ മാതൃകയായി സ്വീകരിച്ചാൽ അതൊരു മികച്ച തുടക്കമാകുമെന്നാണ് സോഷ്യൽ ലോകത്തിന്റെ അഭിപ്രായം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com