ADVERTISEMENT

വിവാഹിതരായ ഇന്ത്യൻ സുന്ദരിമാർക്കായി എല്ലാവർഷവും ഡൽഹിയിൽ സംഘടിപ്പിക്കുന്ന ക്യൂൻ ഓഫ് സബ്സറ്റൻസ് 2019 സൗന്ദര്യ മത്സരത്തിൽ മലയാളികളുടെ അഭിമാനമായി മിസിസ്സ് അനു കൊറിയ. മിസിസ്സ് ഇന്ത്യ ഇന്റർനാഷനൽ, മിസിസ്സ് കോൺഫിഡന്റ് എന്നീ ടൈറ്റിലുകളാണ് അനു സ്വന്തമാക്കിയത്. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1000  മൽസരാർഥികളിൽ നിന്നു ഒഡീഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട 46 പേരാണ് അവസാന റൗണ്ടിൽ മൽസരിച്ചത്. ഇതിൽ കേരളത്തിൽ നിന്നുള്ള ഏകമൽസരാർഥിയാണ് അനു കൊറിയ. സൗന്ദര്യം ബുദ്ധിശക്തി, സാമൂഹ്യ പ്രതിബദ്ധത എന്നിവ അടിസ്ഥാനമാക്കിയാണ് മൽസരം. ഇന്റർവ്യൂ, ടാലന്റ്, ട്രഡീഷനൽ വെയർ, സ്പോർട്സ് റൗണ്ട് തുടങ്ങി ഏഴു ഘട്ടങ്ങളിലായിരുന്നു മൽസരം.

നീലൂർ ചന്ദ്രൻകുന്നേൽ ജോസഫ് ആനീസ് ദമ്പതികളുടെ മകളായ അനു ഓസ്ട്രേലിയയിലെ മെൽബണിൽ ക്ലിനിക്കൽ നഴ്സ് സ്പെഷ്യലിസ്റ്റാണ്. എറണാകുളം സ്വദേശി ട്യോഡിയൻ കൊറിയയാണ് ഭർത്താവ്. ഏകമകൻ നാലുവയസ്സുകാരൻ ജെയ്ഡൻ കൊറിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com