ADVERTISEMENT

കൈത്തറിയെന്നാൽ കസവുകരയുള്ള സാരി മാത്രമല്ല, റാംപ് ഫാഷൻ എന്നാൽ അഴകളവുകളിൽ കൃത്യതയുള്ള സുന്ദരിമാരുടെ ക്യാറ്റ്‌വോക്ക് എന്നതുമല്ല. 

contemporary-handlooms-fashion-show-9

പ്രളയം കടന്ന് അതിജീവനത്തിന്റെ പുതിയ പകലിലേക്ക് ചേന്ദമംഗലം കൈത്തറി പിറവിയെടുക്കുമ്പോൾ മുന്നിലുള്ളത് കംന്റംപ്രറി മേക്ക് ഓവറിന്റെ പുതുവഴിത്താരകളാണ്. ഏതു തലമുറയിലും, ലോകത്തിന്റെ ഏതു കോണിലും, ഓരോ ദിവസവും സ്വീകാര്യത നേടുന്ന പുതുമയാണ് കൈത്തറിയിന്ന്.

contemporary-handlooms-fashion-show-6

ഇതിന് മികച്ച സാക്ഷ്യമായി കഴിഞ്ഞ ദിവസം കൊച്ചി യാട്ട് ക്ലബിൽ നടന്ന ഫാഷൻഷോ.  ചേന്ദമംഗലം കൈത്തറി കളർമുണ്ടുകളിൽ കന്റംപ്രറി ഡിസൈനുകൾ ഉൾക്കൊള്ളിച്ച ഫാഷൻ ഷോ ഒരുക്കിയത് ഡിസൈനർ ശ്രീജിത്ത് ജീവൻ. റാംപിലെത്തിയതാകട്ടെ വിവിധ പ്രായവിഭാഗത്തിൽപെട്ട ക്ലബ് അംഗങ്ങളും. ഡ്രസുകളും സാരിയും ഉൾപ്പെടെയുള്ള വ്യത്യസ്തകതളിൽ കൈത്തറി അവതിപ്പിച്ചപ്പോൾ കാഴ്ചക്കാർക്കതു പുതുമയായി. 5– 50 പ്രായപരിധിയിൽപ്പെട്ട 20 പേരാണ് ഫാഷൻഷോയുടെ ഭാഗമായത്. എല്ലാവരും തന്നെ കൈത്തറിയുടെ പുതിയ ഡിസൈനുകൾ ആകർഷകമായി കാഴ്ചക്കാരിലേക്കെത്തിച്ചു.

contemporary-handlooms-fashion-show-1

‘‘പ്രളയത്തെ നമ്മൾ അതിജീവിക്കും എന്നാണ് പൊതുവേ പറയാറുള്ളത്, പക്ഷേ അവിടെ നിർത്തുകയല്ല, നമ്മൾ ആഘോഷിക്കും എന്നു കൂടി കൂട്ടിച്ചേർക്കുകയാണ് ഞങ്ങൾ. ഇന്നത്തെ സ്ത്രീകൾ പാരമ്പര്യത്തിൽനിന്ന് അകന്നു നിൽക്കുന്നവരല്ല, അവരുടെ കാലത്തിലേക്ക് അതു കൂട്ടിച്ചേർക്കുകയാണ്. അവർക്കായി കന്റംപ്രറി ഡിൈസനുകൾ ഒരുക്കിയപ്പോൾ ‍ഞങ്ങൾ ശ്രദ്ധവച്ചതും അക്കാര്യത്തിലാണ്’ ഡിസൈനർ ശ്രീജിത്ത് ജീവൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com