ADVERTISEMENT

ഡ്രസ്സിങ് സെൻസിൽ മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. ഫാഷൻ പരീക്ഷണങ്ങളിൽ സാനിയ പുലർത്തുന്ന ധൈര്യം അഭിനന്ദനീയമാണ്. മോഡൺ വസ്ത്രങ്ങളിൽ വളരെയധികം കംഫർട്ടാണ് താരം. അതുകൊണ്ടു തന്നെ വേദികളിൽ തിളങ്ങുന്നതും പതിവാണ്. സമൂഹമാധ്യമങ്ങളിൽ സാനിയയ്ക്ക് പിന്തുണയേറാന്‍  വസ്ത്രധാരണത്തിലുള്ള ഈ മികവും കാരണമാണ്.

മോഡൺ ഔട്ട്ഫിറ്റുകളിലാണ് കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളതെങ്കിലും ട്രഡീഷനൽ വെയറുകളും തനിക്ക് യോജിക്കുമെന്ന് സാനിയ പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. ചുവപ്പ് ലെഹംഗയിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളും ആരാധക ഹൃദയം കവരുകയാണ്.

നെറ്റ് കൊണ്ടുള്ള ദുപ്പട്ടയിൽ ലളിതമായാണ് എബ്രോയട്രിയും ബീഡ്സും ഉൾപ്പെടുത്തിയിരിക്കുന്നത്. സ്കർട്ടിൽ പൂക്കളുടെ എബ്രോയട്രിയുണ്ട്. അരികിലായി സ്വർണനിറത്തിൽ എബ്രോയട്രി ചെയ്തിരിക്കുന്നു. എണ്ണത്തിൽ കുറവാണെങ്കിലും പ്രൗഡി നിറയുന്ന ആഭരണങ്ങൾ വസ്ത്രത്തിന് അനുയോജ്യമായി ആക്സസറൈസ് ചെയ്തിരിക്കുന്നു.

View this post on Instagram

♥️ Outfit: @veenaraajcouture Mua : @ashna_aash_

A post shared by SANIYA IYAPPAN (@_saniya_iyappan_) on

‘എല്ലായ്പ്പോഴും നിന്റെ അദൃശ്യ കിരീടം ധരിക്കുക’ എന്നാണ് ചിത്രത്തിനൊപ്പം സാനിയ കുറിച്ചത്. സാനിയയെ കാണാൻ രാജകുമാരിയെ പോലെ ഉണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com