ADVERTISEMENT

ഫാഷന്‍ ലോകത്തെ കോപ്പിയടികൾ പലപ്പോഴും വാർത്തയാകാറുണ്ട്. അബന്ധത്തിൽ സംഭവിക്കുന്ന സാമ്യത മുതൽ പ്രചോദനം ഉൾകൊണ്ട് പകർത്തുന്നതു വരെയുണ്ട് കാര്യങ്ങൾ. സൊനാക്ഷി സിൻഹയുടെ സ്യൂട്ടും ഇക്കാരണത്താൽ ഫാഷൻ ലോകത്ത് ശ്രദ്ധേയമാവുകയാണ്.

മഞ്ഞയും ബ്ലാക്കും കലർന്ന് ചെക്ക് ഡിസൈനിലുള്ള സ്യൂട്ടും പാന്റും ധരിച്ചു നിൽക്കുന്ന ചിത്രമാണ് സൊനാക്ഷി ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചത്. കുറച്ച് മാസങ്ങൾക്കു മുൻപ് ഇതേ ഡിസൈനിലുള്ള സ്യൂട്ട് ധരിച്ച് രൺവീർ സിങ് എത്തിയിരുന്നു. ഈ സാമ്യതയാണ് സൊനാക്ഷിയുടെ ചിത്രം ശ്രദ്ധ നേടാൻ കാരണമായത്.

ഇത് കോപ്പിയടി ആണോ എന്നായിരുന്നു ആരാധകരുടെ സംശയം. പിന്നീടാണ് രണ്ടു വസ്ത്രത്തിന്റെയും ഡിസൈനർ ഒന്നാണെന്ന് മനസ്സിലാക്കിയത്. സെലിബ്രിറ്റി ഡിസൈനർ ധ്രുവ് കപൂര്‍ ആണ് ഈ വസ്ത്രങ്ങൾ ഒരുക്കിയത്. ഇതോടെ രൺവീറിന്റെ സ്യൂട്ട് സൊനാക്ഷിക്ക് നൽകി ഡിസൈനർ പറ്റിച്ചോ എന്നായി ചില വിരുതന്മാരുടെ ചോദ്യം. 

ഒരു വെള്ള ഷർട്ടായിരുന്നു രൺവീർ സ്യൂട്ടിനൊപ്പം ആക്സസറൈസ് ചെയ്തത്. ഒരു ചാർകോൾ ഗ്രേ ബസ്റ്റിയർ ആയിരുന്നു സൊനാക്ഷി ഉപയോഗിച്ചത്. എന്തായാലും  സ്യൂട്ടും ഇവരുടെ സ്റ്റൈലും കൊള്ളാം എന്നാണ് ഫാഷൻ ലോകത്തിന്റെ അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com