ADVERTISEMENT

ദക്ഷിണേന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാറുകള്‍ അണിനിരക്കുന്നതാണ് വോഗ് മാസികയുടെ ഒക്ടോബർ ലക്കത്തിന്റെ കവർചിത്രം. ‘സൂപ്പ‍ർ സൗത്ത്’ എന്നതാണ് ഇതിനു നൽകിയിരിക്കുന്ന പേര്. തമിഴ് ലേഡി സൂപ്പർസ്റ്റാർ‌ നയൻതാര, മലയാളികളുടെ സ്വന്തം ദുൽഖർ സൽമാന്‍, തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു എന്നിവരാണ് ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.

ഗ്രേ–ബ്ലൂ സ്യൂട്ടും ലൈം ഗ്രീൻ നിറത്തിലുള്ള ഷർട്ടുമായിരുന്നു കവർചിത്രത്തിൽ ദുല്‍ഖറിന്റെ വേഷം. പല നിറത്തിലുള്ള ഫ്രിൽ വസ്ത്രമായിരുന്നു നയൻസ് ധരിച്ചത്. മെസ്സി ഹെയർ മിനിമൽ മേക്കപ്പും നയൻസിന്റെ ലുക്കിന് കരുത്തേകി. ഗ്രീൻ–കാക്കി ജാക്കറ്റും പാന്റിനുമൊപ്പം പലനിറങ്ങളുള്ള ഹൂഡിയും ധരിച്ച് കൂൾ ലുക്കിലായിരുന്നു മഹേഷ് ബാബു.

ഇവരുടെ മറ്റ് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളും വോഗിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. വൈറ്റ് ടി–ഷര്‍ട്ടും ബ്ലാക്ക് പാന്റ്സും തിളക്കുമുള്ള ഷൂസുമാണ് മഹേഷ് ബാബു ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 

ഗ്രേ സ്യൂട്ടും ഇളം പിങ്ക് നിറത്തിലുള്ള ടി–ഷർട്ടുമാണ് ദുൽഖറിന്റെ വേഷം. ക്യാമറയിലേക്ക് നോക്കി കണ്ണിറുക്കി കാണിച്ചാണ് ദുൽഖർ ചിത്രത്തിനു പോസ് ചെയ്തത്. ദുൽഖറിന്റെ ഈ ചിത്രം സോഷ്യൽ ലോകത്ത് വൈറലായി. 

ആകാശ നീല ഗൗണിൽ ബോൾഡ് ലുക്കിലാണ് നയൻസ് പ്രത്യക്ഷപ്പെടുന്നത്. സ്വര്‍ണ വളകളും ബ്രൗൺ ലിപ്സ്റ്റിക്കുമെല്ലാം ചേരുന്നതാണ് താരസുന്ദരിയുടെ ഈ ലുക്ക്. 

ചിത്രങ്ങൾക്കെല്ലാം മികച്ച പിന്തുണയാണ് ആരാധകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com