ADVERTISEMENT

പുതിയ ക്യാറ്റ് വോക്ക് ഫാഷൻ ട്രെൻഡിന്റെ പേരിൽ ഫാഷൻ ലോകത്തിന്റെ ചീത്തവിളി കേൾക്കുകയാണ് ഇറ്റാലിയൻ ഫാഷൻ ബ്രാൻഡ് ഗുച്ചി (GUCCI). പുതുതായി രംഗത്തിറക്കിയ ‘ഇലക്ട്രോണിക് ടാഗ്’ ലുക്കുള്ള ആംഗിൾ ബ്രേസ്‌ലൈറ്റ് ഫുട്‌വെയർ ധരിച്ചാൽ കാലിൽ ചങ്ങലയിട്ട തടവുകാരനെപ്പോലെ തോന്നുമെന്നാണ് വിമർശനം.

സത്യത്തിൽ മൾട്ടിപർപ്പസ് ആണ് ഗുച്ചിയുടെ പുതിയ മോഡൽ. കാലിൽ ചുറ്റുന്ന ബ്രേസ്‌ലെറ്റ് മാതൃകയിലുള്ള ലെതർ സ്ട്രാപ് ആകട്ടെ ലിപ്‌സ്റ്റിക് തുടങ്ങിയവ സൂക്ഷിക്കാനുള്ള സൗകര്യമുള്ളതാണ്. ഇതു റിസ്റ്റ് സ്ട്രാപ് ആയി ധരിക്കുകയും ചെയ്യാം. ഇതിനൊപ്പം ലെതര്‍ ഗ്ലൗസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്തായാലും ഇതുസംബന്ധിച്ച കമന്റുകൾ നിറയുകയാണ് ഗുച്ചിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ.‘‘ജയിലിൽനിന്ന് പുറത്തിറങ്ങുമ്പോഴും സ്റ്റൈലായി ഇറങ്ങാമല്ലോ’ എന്നാണ് ഒരാളുടെ കമന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com