ADVERTISEMENT

ആഞ്ജലീന ജോളി മുഖ്യവേഷത്തിൽ എത്തുന്ന ‘മെലെഫിഷന്റ്’ എന്ന സിനിമയുടെ ഹിന്ദി പതിപ്പിന് ശബ്ദം നൽകുന്നത് ഐശ്വര്യ റായ് ആണ്. സിനിമയുടെ ട്രെയിലർ റിലീസിന് കറുപ്പ് ഔട്ട്ഫിറ്റിലാണ് താരം എത്തിയത്. എന്നാൽ ഫാഷന്‍ ലോകത്തിന് മുൻ ലോകസുന്ദരിയുടെ വസ്ത്രധാരണം അത്ര ഇഷ്ടമായിട്ടില്ല. അനുയോജ്യമല്ലാത്തതും അനാകർഷണവും എന്നാണ് വിമർശനം. പാരിസ് ഫാഷൻ വീക്കിലെ വസ്ത്രധാരണവും വിമർശനങ്ങൾക്കു വിധേയമായതിനു പിന്നാലെയാണ് ഐശ്വര്യയ്ക്ക് വീണ്ടും ചുവടു പിഴയ്ക്കുന്നത്.

കറുപ്പ് ടോപ്പ്, അതിനു മുകളിലായി കറുപ്പ് ബ്ലേസർ ജാക്കറ്റ്. ഒപ്പം പ്ലെയ്ൻ ബ്ലാക്ക് പാന്റും ചേർന്നതോടെ അടിമുടി കറുപ്പ്. ചർമത്തിന് അനുയോജ്യമായ നിറത്തിൽ മിതമായി ഫൗണ്ടേഷന്‍ ചെയ്ത്, കവിളുകൾക്ക് ഇളം പിങ്ക് നിറം നൽകി മേക്കപ്. ഇരുവശത്തേയ്ക്കുമായി പകുത്തിട്ട് സിംപിൾ ഹെയർസ്റ്റൈലും ചേർന്നതായിരുന്നു ലുക്ക്.

എന്നാൽ ഫാഷൻ ലോകത്തിന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാൻ താരത്തിന് സാധിച്ചില്ല എന്നാണ് നിരീക്ഷണം. മേക്കപ്പിനെക്കുറിച്ച് പരാതിയില്ലെങ്കിലും ഔട്ട്ഫിറ്റ് പോരാ എന്ന് ഫാഷനിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ഇതിലും മികച്ച വസ്ത്രം ധരിക്കാമായിരുന്നു. പാന്റ് അനാകർഷണവും സ്യൂട്ടിനു യോജിക്കാത്തതുമാണ് എന്ന് അഭിപ്രായങ്ങളുണ്ട്. ഇവന്റുകളിൽ പങ്കെടുക്കുമ്പോൾ ഐശ്വര്യ വസ്ത്രധാരണത്തിൽ കൂടുതൽ മികവു പുലർത്തണമെന്നും ആഞ്ജലീന ജോളിയെ ഇക്കാര്യത്തിൽ മാതൃക ആക്കണമെന്നും ആരാധകര്‍ പറയുന്നു.

aishwarya-rai-image-1

പാരിസ് ഫാഷൻ വീക്കിൽ ഐശ്വര്യയ്ക്ക് വസ്ത്രം ഡിസൈന്‍ ചെയ്ത ആളെ ജോലിയിൽ നിന്നു പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ഡിസൈനറായ വെൻഡൽ റോഡ്രിക്സ് രംഗത്തെത്തിയത് വിവാദമായിരുന്നു. ‘ലോക സുന്ദരിമാരിൽ ഒരാളെ  ഇങ്ങനെയാണോ വസ്ത്രം ധരിപ്പിക്കുന്നതും മേക്കപ് ചെയ്യുന്നതും. നിങ്ങളുടെ ഡിസൈനറെ പിരിച്ചു വിടൂ’ എന്നായിരുന്നു റോഡ്രിക്സ് അഭിപ്രായപ്പെട്ടത്. ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ജിയാംബട്ടിസ്റ്റ വല്ലി ഒരുക്കിയ ഫ്ലോറൽ ഡിസൈനുള്ള പിങ്ക് ഗൗണാണ് ഐശ്വര്യ പാരിസ് ഫാഷന്‍ വീക്കിന് ധരിച്ചത്. 

aishwarya-rai-image-03

ഇതിനു പിന്നാലെയാണ് വീണ്ടും ഫാഷൻ ലോകത്തെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്നതിൽ ഐശ്വര്യ  പരാജയപ്പെട്ടത്. ഫാഷൻ ലോകത്ത് ഇപ്പോഴും കരുത്തുറ്റ സാന്നിധ്യമായ ഐശ്വര്യ തന്റെ മികവിലേക്ക് തിരിച്ചു വരുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com