മനം കവർന്ന് മാമാങ്കം നായിക; സ്റ്റൈലിനു പിന്നിൽ?

HIGHLIGHTS
  • ഫോറസ്റ്റ് ഗ്രീൻ നിറത്തിലുള്ള ലെഹംഗ
  • ഡിസൈന്‍ ചെയ്തത് ബോട്ട് സോങ്
SHARE

മലയാള സിനിമാ ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് മാമാങ്കം. കൊച്ചിയിൽ നടന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് നിരവധി താരങ്ങൾ എത്തിയിരുന്നു. എന്നാൽ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടിയത് ഡൽഹി സുന്ദരിയായ പ്രാചി തെഹ്‌ലാൻ ആണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി എത്തുന്ന പ്രാചി ട്രെഡീഷനൽ ലുക്കിൽ അതിസുന്ദരിയായാണു ചടങ്ങിനെത്തിയത്. 

prachi-tehlan-2

പ്രാചി തെഹ്‌ലാന്റെ പ്രിയപ്പെട്ട ഡിസൈനിങ് ഹൗസുകളിൽ ഒന്നായ ബോട്ട്സോങ് ഡിസൈൻ ചെയ്ത ഫോറസ്റ്റ് ഗ്രീൻ നിറത്തിലുള്ള ലെഹംഗയാണ് താരം ധരിച്ചത്. സൂക്ഷ്മതയോടെ ചെയ്ത ബീഡ് വർക്കുകളാണ് ചോളിയെ ശ്രദ്ധേയമാക്കിയത്. സർദോശി എബ്രോഡ്രിയുടെ സൗന്ദര്യത്തിനൊപ്പം ഗോൾഡ്–ആന്റിക്ക് നിറത്തിലുള്ള ഡബ്കയും സമന്വയിപ്പിച്ചതോടെ ലെഹംഗയ്ക്ക് പാരമ്പര്യ പ്രൗഡി കൈവന്നു. ടാസിലുകളുടെ സൗന്ദര്യവും ലഹങ്കയിൽ ചേർത്തു വച്ചിരിക്കുന്നു. സ്വർണനിറത്തിലുള്ള ബോർഡറുള്ള ഷീർ ദുപ്പട്ട പ്രാചിയെ കൂടുതൽ സ്റ്റൈലിഷ് ആക്കി.

prachi-tehlan-3

മനോഹരമായ സ്റ്റൈലും ആക്സസറീസുമാണ് ലുക്കിനു പൂർണത നൽകിയത്. ഷീർ ദുപ്പട്ട, സാരി പോലെയാണ് സ്റ്റൈൽ ചെയ്തത്. ലെഹംഗയുടെ ഡിസൈനിങ് മികവിനോടു ചേർന്നു നിൽക്കുന്നതായിരുന്നു ഗോൾഡ് ചോക്കർ. ലോ ബൺ സ്റ്റൈലിലുള്ള മുടിയില്‍ മുല്ലപ്പൂവിന്റെ അലങ്കാരം പ്രാചിക്ക് മലയാളത്തനിമയേകി. ഗ്ലോസി ലിപ്സ്റ്റിക്കും ലൈന്‍‍ഡ് കണ്ണുകളും ചേർന്ന മേക്കപ്പും ചേർന്നതോടെ പ്രാചി അതിസുന്ദരിയായി.

mamangam-heroin-prachi-tehlan-traditional-look-in-lehenga

ഇന്ത്യൻ വിവാഹചടങ്ങുകൾക്ക് അനുയോജ്യമായി രീതിയിലാണ് ബോട്ട്സോങ് ലെഹംഗ ഡിസൈൻ ചെയ്തിരിക്കുന്നത്. സാരികളുടെയും ഷറാറ സെറ്റുകളുടെയും സ്വാധീനം ഇന്ത്യന്‍ വിവാഹങ്ങളിൽ ശക്തമായി നിലനിൽക്കുമ്പോഴും പരീക്ഷണങ്ങളുടെ അനന്ത സാധ്യതകളാണ് ലെഹംഗയെ വ്യത്യസ്തമാക്കുന്നത്. ഇതു മനസ്സിലാക്കിയും  ഇന്ത്യന്‍‌ ആഘോഷങ്ങളിൽ ലെഹംഗയ്ക്കുള്ള സ്ഥാനം തിരിച്ചറിഞ്ഞുമാണ് ഈ ലെഹംഗ ഒരുക്കിയിരിക്കുന്നത്. എബ്രോയഡ്രിയുടെയും ബീഡ് വർക്കുകളുടെയും പ്രാധാന്യം ലെഹംഗയിൽ വ്യക്തം. സ്വന്തം വിവാഹത്തിനും നിശ്ചയത്തിനും മാത്രമല്ല, സുഹൃത്തുക്കളുടെ വിവാഹ ഫങ്ഷനുകളിലും താരമാകാൻ ഈ ലെഹംഗ അനുയോജ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്;

Boat Song

Jacksons building, 

Chelliyozhukkom Road, 

Near Manorama Junction, 

K.K.Road, Kottayam

BoatSong Instagram

BoatSong Facebook

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA