പ്രൈസ് ടാഗ് നീക്കം ചെയ്യാതെ ജാൻവി; പുതിയ സ്റ്റൈലാണോ എന്ന് സോഷ്യൽ ലോകം

janhvi-kapoor-trolled-not-removing-price-tag
SHARE

സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരമാണ് ജാൻവി കപൂർ. താരസുന്ദരിയുടെ വസ്ത്രധാരണമാണ് ഇതിനൊരു കാരണം. എന്നാൽ പ്രൈസ് ടാഗ് മാറ്റാതെ ജാൻവി വസ്ത്രം ധരിച്ചത് ആഘോഷമാക്കുകയാണ് സോഷ്യൽ ലോകം. ദുപ്പട്ടയിലെ പ്രൈസ് ടാഗ് മാറ്റാനാണ് താരസുന്ദരി മറന്നു പോയത്.

വ്യായാമം കഴിഞ്ഞു ജിമ്മിൽ നിന്ന് ഇറങ്ങിവരുമ്പോൾ മഞ്ഞ ചുരിദാറായിരുന്നു ജാൻവിയുടെ വേഷം. ട്രഡീഷനൽ ഔട്ട്ലുക്കിൽ അതിസുന്ദരിയായിരുന്നു താരം. സോഷ്യൽ മീഡിയയിലും ഓൺലൈൻ പോർട്ടലുകളിലും ജാൻവിയുടെ ചിത്രങ്ങളും വി‍ഡിയോകളും പ്രചരിച്ചു. അപ്പോഴാണ് താരത്തിന്റെ ദുപ്പട്ടയിലെ പ്രൈസ് ടാഗ് ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ താരത്തിനെ ട്രോളാനായി മത്സരം.

‘‘ഒരു തവണ ധരിച്ചശേഷം തിരിച്ചു നൽകാനുള്ളതായിരിക്കും ഈ ഡ്രസ്. അതിനാലായിരിക്കും ജാൻവി പ്രൈസ് ടാഗ് നീക്കം ചെയ്യാത്തത്’’ എന്നായിരുന്നു സോഷ്യല്‍ ലോകത്തിന്റെ കണ്ടുപിടുത്തം. ടാഗ് സൂക്ഷിക്കുന്നത് ജാൻവിയുടെ പുതിയ സ്റ്റൈല്‍ ആയിരിക്കും എന്നും കമന്റുണ്ട്. നിരവധി കമന്റുകളും ട്രോളുകളും പ്രവഹിച്ചതോടെ ജാൻവി ഫാഷൻ ലോകത്ത് ശ്രദ്ധ നേടി. 

വസ്ത്രധാരണത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ജാൻവി കപൂർ. അതുകൊണ്ട് താരത്തിന്റെ ചെറിയ അശ്രദ്ധ പോലും ആഘോഷമാക്കുകയാണ് പാപ്പരാസികള്‍.

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA