കാഴ്ചയിൽ സിംപിള്‍, വില ഒന്നേകാൽ ലക്ഷം; ഇത് രൺവീർ സ്റ്റൈൽ

Ranveer-singh-stylish-airport-look
SHARE

ബോളിവുഡ് നടിമാർക്കിടയിൽ ഫാഷൻ മത്സരം ശക്തമാണെങ്കിലും നടന്മാരുടെ കാര്യത്തിൽ അതില്ല. എപ്പോഴും സ്റ്റെലിഷ് ആയി വസ്ത്രം ധരിക്കുന്ന, അസാധ്യമായ പരീക്ഷണങ്ങൾ നടത്തുന്ന ഒരു ബോളിവുഡ് താരമേ ഉള്ളൂ, രൺവീർ സിങ്! ഇക്കാര്യത്തിൽ ഫാഷൻ ലോകത്തോ ആരാധകർക്കിടയിലോ തർക്കങ്ങളില്ല. കാരണം രൺവീറിന്റെ ഫാഷൻ പരീക്ഷണങ്ങൾ അത്ര പ്രസിദ്ധമാണ്.

പ്രമുഖ ഫാഷൻ ബ്രാൻ‍ഡായ ഗൂച്ചി ട്രാക്സ്യൂട്ടിലുള്ള രൺവീറിന്റെ പുതിയ പരീക്ഷണവും ശ്രദ്ധേയമാവുകയാണ്. ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴാണ് രൺവീറിന്റെ സ്റ്റൈലിഷ് എയർപോർട്ട് ലുക്ക് ശ്രദ്ധ നേടിയത്. ഫാഷനും കംഫർട്ടിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ട്രാക്സ്യൂട്ടിലാണ് രൺവീർ പ്രത്യക്ഷപ്പെട്ടത്. നീല സ്യൂട്ടിൽ ഓറഞ്ച് മോണോഗ്രാം പ്രിന്റുകളാണ് ശ്രദ്ധേയം. ഇതിൽ വെള്ളയും നീലയും കലർന്ന ബോർഡറുമുണ്ട്. വെള്ള സ്നീക്കറും വെള്ള ഫ്രെയിമുള്ള കറുപ്പ് ഗ്ലാസും ചേരുന്നതോടെ ലുക്ക് പൂർണം.

നെറ്റ് ഡ്രസ് പോലെ സിംപിളായി തോന്നുമെങ്കിലും വില അത്ര നിസ്സാരം ഒന്നുമല്ല. 1789 അമേരിക്കൻ ഡോളർ ഏകദേശം ഒന്നേകാൽ ലക്ഷം(1,25000) ഇന്ത്യൻ രൂപയാണ് ഈ വസ്ത്രത്തിന്റെ വില.

English Summary : Ranveer Singh Stylish Airport Look 

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA