ADVERTISEMENT

ഡയാനാ രാജകുമാരിയുടെ പ്രശസ്തമായ നീല വെൽവറ്റ് ഗൗൺ ലേലം ചെയ്യുന്നു. 3.5 ലക്ഷം പൗണ്ട് (ഏകദേശം 3.25 കോടി ഇന്ത്യൻ രൂപ) ആണ് അടിസ്ഥാന വില. ‌ലണ്ടനിലെ കെറി ടെയ്‌ലർ ഓക്‌ഷൻസിൽ ഡിസംബർ 9ന് ആണ് ലേലം.

വെറ്റ് ഹൗസിലെ പാര്‍ട്ടിയിൽ ഹോളിവുഡ് നടന്‍ ജോൺ ട്രവോൾട്ടയ്ക്കൊപ്പം ഡയാന രാജകുമാരി നൃത്തം ചെയ്തത് ഈ ഗൗൺ ധരിച്ചായിരുന്നു. അന്ന് ഡയാനയുടെ നൃത്തിനൊപ്പം ഈ നീല ഗൗണും ശ്രദ്ധ നേടി.

വെറ്റ് ഹൗസിലെ നൃത്തം കൂടാതെ മൂന്നു വേറെ മൂന്നു പരിപാടികളിലും ഡയാന ഈ ഗൗൺ ധരിച്ചിട്ടുണ്ട്.1986ൽ ആസ്ട്രിയ സന്ദർശിച്ചപ്പോഴായിരുന്നു ആദ്യം ഈ വേഷം ധരിച്ചത്. 1991ൽ  ലണ്ടനിലെ റോയൽ ഒപ്പേര ഹൗസിൽ ഒരു പ്രകടനം കാണാനെത്തിയപ്പോള്‍ ഇതേ ഗൗൺ അണിഞ്ഞു. 1997ൽ ലോർഡ് സ്നോഡനു ചിത്രം വരയ്ക്കാനായി നിന്നതും ഇതേ ഗൗണിൽ ആയിരുന്നു.

BRITAIN DIANA

ഡയാന രാജകുമാരി മരിക്കുന്നതിനു രണ്ടു മാസം മുൻപ്, 1997 ജൂണിൽ ഈ വസ്ത്രം ലേലം ചെയ്തു. ഒരു ലക്ഷം പൗണ്ട‌ിന് (ഏകദേശം 92 ലക്ഷം ഇന്ത്യൻ രൂപ) മൗറീന്‍ ഡൻകേൽ എന്ന സ്ത്രീയാണ് ഈ ഗൗൺ ലേലത്തിൽ പിടിച്ചത്. 2011 ൽ പാപ്പരായി പ്രഖ്യാപിക്കുന്നതു വരെ അവർ ഈ ഗൗൺ സൂക്ഷിച്ചു. 2013ൽ ബ്രിട്ടീഷുകാരനായ ഒരാൾ ഇതു 2,40,000 പൗണ്ടിനു (ഇന്ത്യൻ രൂപയിൽ 2.25 കോടി) സ്വന്തമാക്കി. 

ആറു വർഷത്തിനുശേഷം ഈ ഗൗൺ വീണ്ടും ലേലത്തിന് എത്തുകയാണ്. പഴയ ഹോളിവുഡ് ഫാഷൻ മാതൃകയിലുള്ളതാണ് ഈ ഗൗൺ. ലോ കട്ടും ഓഫ് ഷോൾഡറുമാണ് ഇതിന്റെ പ്രത്യേകതകൾ. ഇനി ആരായിരിക്കും ഡയാനയുടെ ഐകോണിക് ഗൗണ്‍ സ്വന്തമാക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫാഷൻ ലോകം.

English Summary : Princess Diana’s iconic blue velvet gown to be auctioned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com