ADVERTISEMENT

താരസുന്ദരിമാരുടെ വസ്ത്രധാരണവും ഹെയർസ്റ്റൈലും ആക്സസറീസും ഒക്കെയാണ് അവാർഡ് ഷോകളുടെ പ്രധാന ആകർഷണം. സിനിമയിൽ എല്ലാം കയ്യടക്കുന്ന നടന്മാർ വസ്ത്രധാരണത്തിലും സ്റ്റൈലിലും നായികമാരുടെ പിന്നിലായി പോകും. 

ഖാൻമാരില്‍ ഷാരുഖ് മാത്രമാണ് സ്റ്റൈലിഷ് ആയി വസ്ത്രം ധരിക്കുക. എന്നാൽ ഫോർമൽ വസ്ത്രങ്ങളോടാണ് ഷാരുഖിന് പ്രിയം. അവാർഡ് ഷോകൾക്ക് ടി–ഷർട്ടും ജീൻസും ധരിച്ച് എത്തുന്ന സൽമാൻ വസ്ത്രധാരണത്തിൽ തീരെ ശ്രദ്ധിക്കാറില്ല. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ പോലും ആമിർ ഖാന് താൽപര്യമില്ല.

യുവതാരങ്ങൾ ഉൾപ്പടെ മറ്റുള്ള നടന്മാര്‍ക്കും ഫാഷനിൽ സ്ഥിരത നിലനിർത്താൻ സാധിക്കാറില്ല. എന്നാൽ രൺവീർ സിങ് മാത്രമാണ് ഇതിനൊരു അപവാദം. പരീക്ഷണത്തിലും സ്റ്റൈലിലുമെല്ലാം സ്ഥിരത നിലനിർത്താൻ രൺവീറിന് സാധിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെ ഫാഷൻ ലോകത്ത് എതിരാളികളില്ലാത്ത ബോളിവുഡ് താരമായാണ് രൺവീറിനെ വിശേഷിപ്പിച്ചിരുന്നത്.

ranveer-ayushman

എന്നാൽ ആയുഷ്മാൻ ഖുറാനയുടെ വളർച്ച രൺവീറിന് ശക്തനായ ഒരു എതിരാളിയെ നൽകിയേക്കും എന്നാണ് ഫാഷൻ ലോകം കണക്കുകൂട്ടുന്നത്. ദേശീയ അവാർഡ് സ്വന്തമാക്കിയതിനുശേഷം ആയുഷ്മാന് കൂടുതൽ മാധ്യമശ്രദ്ധ ലഭിക്കാൻ തുടങ്ങി. കൂടുതൽ വേദികളിലും താരം സാന്നിധ്യം അറിയിക്കുന്നുണ്ട്. ഇവിടെയെല്ലാം സ്റ്റൈലിഷ് ലുക്കിൽ കയ്യടി നേടാനും സാധിക്കുന്നു. ഇതോടെയാണ് രൺവീറിന് എതിരാളിയായി ആയുഷ്മാനെ ഫാഷൻ ലോകം കാണാൻ തുടങ്ങിയത്.

ayush-ranveer-1

ഇത്തവണ ഫിലിംഫെയർ ഗ്ലാമർ ആൻഡ് സ്റ്റൈൽ അവാർഡ്സിൽ ‘മോസ്റ്റ് സ്റ്റൈലിഷ് സ്റ്റാർ’ പുരസ്കാരം നേടിയത് ആയുഷ്മാന്‍ ഖുറാനയാണ്. താരമൂല്യം കൊണ്ടല്ല തനിക്ക് അവാർഡ് കിട്ടിയതെന്നു വിളിച്ചു പറയുന്നതായിരുന്നു ആയുഷ്മാന്റെ ഔട്ട്ഫിറ്റും റെഡ്കാർപറ്റ് പ്രകടനവും. ഫുൾ വൈറ്റ് ലുക്കിലാണ് ആയുഷ്മാന്‍ എത്തിയത്. പാന്റ്, ടി–ഷർട്, അതിനുമുകളിലായി ജാക്കറ്റ്, മുകളിൽ മറ്റൊരു കോട്ട്. സ്നീക്കേഴ്സും സൺ ഗ്ലാസുമായിരുന്നു ആക്സസറീസ്.

ആയുഷ്മാന്റെ ഈ ലുക്കും ശ്രദ്ധ നേടിയതോടെ രൺവീറുമായുള്ള താരതമ്യങ്ങൾ വര്‍ധിച്ചു. രൺവീറിൽ നിന്നു പ്രചോദനം ഉൾകൊണ്ടാണ് ആയുഷ്മാൻ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്നതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ബോളിവുഡ് സുന്ദരിമാർക്കിടയിലുള്ള ഫാഷൻ മത്സരം നടന്മാർക്കിടയില്‍ വ്യാപിക്കാൻ ആയുഷ്മാന്റെ കടന്നു വരവ് സഹായിക്കുമെന്നാണ് ഫാഷനിസ്റ്റകൾ കണക്കാക്കുന്നത്.

English Summary : Ayushmann Khurrana Gives Ranveer Some Serious Competition in Fashion

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com