ADVERTISEMENT

ഫാഷൻ ലോകത്തെ ഐക്കൺ താരമാണ് പ്രിയങ്ക. പരീക്ഷണങ്ങളുടെ കൂട്ടുകാരി. പാശ്ചാത്യ വേദികളിൽ സാരി ധരിച്ച് കൂളായി കയ്യടി നേടുന്ന താരം. അനുകരണങ്ങൾ ഒഴിവാക്കി സ്വന്തമായി ഒരു സ്റ്റൈൽ രൂപീകരിക്കുന്നതിൽ പ്രിയങ്ക വിജയിച്ചിട്ടുണ്ട്. മെറോക്കയിലെ പ്രശ്സ്തമായ മറക്കാഷ് രാജ്യാന്തര ചലച്ചിത്ര മേളയിലും സാരി ധരിച്ച് എത്തി കയ്യടി നേടിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. 

അഭിനേതാവും നിർമാതാവുമായി 20 വർഷങ്ങൾ പിന്നിട്ട് പ്രിയങ്കയെ ചടങ്ങിൽ ആദരിച്ചിരുന്നു. പരിപാടിക്ക് അബുജാനി സന്ദീപ് കോസ്‌ല ഡിസൈൻ ചെയ്ത ഐവറി സാരിയാണ് താരം ധരിച്ചത്. ഹാൻഡ് എബ്രോയഡ്രിയും സ്വീകിൻസുകളും ഗോള്‍ഡൻ സര്‍ദോസി ബോർഡറും ചേരുന്ന സാരിയിൽ അതിസുന്ദരിയായിരുന്നു പ്രിയങ്ക. സ്റ്റൈലിഷ് സ്ട്രാപ്ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്.

സാരിയുടെ ഡിസൈനിന് അനുയോജ്യമായ നെക്‌ലേസും മോതിരങ്ങളുമായിരുന്നു ആക്സസറീസ്. മെസ്സി ബൺ സ്റ്റൈലിൽ ഒരുക്കിയ മുടി, പിങ്ക് ലിപ്സ്റ്റിക്, സ്മേക്കി ഐമേക്കപ്, ഡ്വെവി മേക്കപ് എന്നിവ ചേർന്നപ്പോൾ റെഡ്കാർപറ്റ് പ്രിയങ്ക ഷോയ്ക്ക് സാക്ഷിയായി.

English Summary : Priyanka Chopra in sequined ivory saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com