ADVERTISEMENT

മിസ് യൂണിവേഴ്സ് 2019 കിരീടം ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി തുൻസിക്ക്. ഇന്ത്യൻ പ്രതീക്ഷയായിരുന്നു വർതിക സിങ്ങിന് ആദ്യ പത്തിൽ ഇടം പിടിക്കാനായില്ല. പ്യൂർട്ടോറിക്കോയിൽനിന്നുള്ള മാഡിസൺ ആൻഡേഴ്സൺ, മെക്സിക്കോയിൽനിന്നുള്ള സോഫിയ അരഗാനെ എന്നിവർ രണ്ടും മൂന്നം റണ്ണറപ്പുകളായി. അമേരിക്കയിലെ അറ്റ്ലാന്റയിലെ ടെയ്‌ലർ പെറി സ്റ്റുഡിയോയിൽ ഞായറാഴ്ചയായിരുന്നു അവസാനഘട്ട മത്സരങ്ങൾ. 

US-THE-2019-MISS-UNIVERSE-PAGEANT---SHOW

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 സുന്ദരികളാണ് മാറ്റുരച്ചത്. ആവേശകരമായ മത്സരത്തിനൊടുവില്‍ 26കാരി സോസിബിനി വിജയകിരീടം ചൂടുകയായിരുന്നു. മിസ് യൂണിവേഴ്സ് 2018 ആയി തിരഞ്ഞെടുക്കപ്പെട്ട കട്രിയോണ എലീസ സോസിബിനിയെ കിരീടം അണിയിച്ചു. 

US-THE-2019-MISS-UNIVERSE-PAGEANT---SHOW

‘‘എന്റേതു പോലുള്ള നിറമോ മുടിയോ ഉള്ളവരെ സുന്ദരിമാരായി പരിഗണിക്കാൻ തയാറാകാത്ത ലോകത്താണ് ഞാൻ വളർന്നത്. അത് അവസാനിപ്പിക്കേണ്ട ദിവസമാണ് ഇതെന്ന് എനിക്ക് തോന്നുന്നു’’– കിരീടധാരണത്തിനു മുൻപുള്ള പ്രസംഗത്തിൽ സോസിബിനി പറഞ്ഞു. 

US-THE-2019-MISS-UNIVERSE-PAGEANT---SHOW

മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സുന്ദരി മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കുന്നത്.

English Summary : Zozibini Tunzi of South Africa named Miss Universe 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com