കിയാര കോപ്പി അടിക്കുന്നോ ? ; ബൂട്ട് ചില്ലറക്കാരനല്ല !

kiara-advani-prada-chunky-high-heel-boot
SHARE

ബോളിവുഡ് താരങ്ങളിൽ ഫാഷൻ ചോയ്സുകൾ കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്താൻ കഴിവുള്ള താരമാണ് കിയാര അദ്വാനി. പലപ്പോഴും അപ്രതീക്ഷിതമായിരിക്കും കിയാരയുടെ സ്റ്റൈൽ. പുതിയ ചിത്രമായ ഗുഡ് ന്യൂസിന്റെ പ്രചാരണാർഥം ഡൽഹിയിലെത്തിയപ്പോഴും ഈ പതിവു താരം തെറ്റിച്ചില്ല. ഇറ്റാലിയന്‍ ആഡംബര ബ്രാൻഡായ പ്രദയുടെ ബൂട്ട് ധരിച്ചാണ് കിയാര എത്തിയത്. 

വെള്ളയും പിങ്കും കറുപ്പും നിറങ്ങൾ ചേരുന്ന ഹൈ ഹീൽ ബൂട്ടാണിത്. രാജ്യാന്തര തലത്തിൽ ശ്രദ്ധേയയായ റാപ്പർ നിക്കി മിനാജ് സ്റ്റോജ് ഷോകളിൽ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഈ ഷൂസ് പ്രശസ്തിയാർജിച്ചത്. ഹെവി ലുക്കിലുള്ള ഈ ഷൂസിന്റെ പല നിറങ്ങൾ ധരിച്ച് നിക്കി വേദിയിലെത്തിയിട്ടുണ്ട്. ഏകദേശം 70,000 രൂപയാണ് ഈ ബൂട്ടിന്റെ വില!

prada-high-heel-boots

ജംപറും ടൈറ്റ്സുമായിരുന്നു കിയാരയുടെ വേഷം. ഇതിനൊപ്പമാണ് ഈ വലിയ ബൂട്ടുകളും ധരിച്ചത്. ലുക്കിന് തീരെ അനുയോജ്യമല്ല എന്നാണ് ഫാഷന്‍ ലോകത്തിന്റെ അഭിപ്രായം. കാർദാഷിയൻ സഹോദരിമാരുടെ സ്റ്റൈല്‍ അനുകരിക്കാൻ ശ്രമിക്കുകയാണോ എന്ന് ചില ആരാധകരും ചോദിക്കുന്നു. അതേസമയം ബൂട്ടിന്റെ വിലയാണ് ചിലരെ അദ്ഭുതപ്പെടുത്തുന്നത്. തങ്ങളുടെ രണ്ടും മൂന്നും മാസത്തെ ശബളത്തിനേക്കാൾ അധികമാണ് ഈ ബൂട്ടിന്റെ വില എന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.

English Summary : Kiara advanis' Prada boots cost 70,000 rs

MORE IN GLITZ N GLAMOUR
SHOW MORE
FROM ONMANORAMA