ADVERTISEMENT

മിസിസ് കേരള 2019 മത്സരത്തിന് കൊച്ചിയിലെ ലെ മെറിഡിയൻ വേദിയാകുന്നു. ഡിസംബർ 25ന് ആണ് മത്സരം. ഒഡീഷൻ വഴി തിരഞ്ഞെടുക്കപ്പെട്ട 32 സ്ത്രീകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

മൂവായിരത്തോളം അപേക്ഷകരിൽ നിന്നാണ് അവസാന റൗണ്ടിലേക്കുള്ള 32 പേരെ തിരഞ്ഞെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി സ്ത്രീകളാണ് ഇവർ. 

mrs-kerala

വിവാഹശേഷം ഫാഷൻ, സൗന്ദര്യ മേഖലകളിൽ താൽപര്യം പുലർത്തുന്ന സ്ത്രീകൾക്ക് കഴിവു തെളിയിക്കാനുള്ള മികച്ചൊരു വേദിയാണ് മിസിസ് കേരള. കോളിവുഡിലെയും മോളിവുഡിലെയും കഴിവു തെളിയിച്ച സംവിധായകർ, അഭിനേതാക്കൾ, സ്റ്റൈലിസ്റ്റുകൾ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തീരുമാനിക്കുക.

ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും നിരവധി ഇവന്റുകൾ സംഘടിപ്പിച്ച് ശ്രദ്ധ നേടിയ എസ്പാനിയോ ഇവന്റ്സ് ആണ് മിസിസ് കേരളയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. എസ്പാനിയോ ഇവന്റ്സ് മാനേജിങ് ഡയറക്ടർ എ.റ്റി അൻവര്‍, പ്രസിഡന്റ് സജിനാസ് സലിം എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com