ADVERTISEMENT

തെന്നിന്ത്യൻ സിനിമാ ലോകത്തിന് ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. കരുത്തും സ്റ്റൈലും നിറയുന്ന നായിക. പ്രേക്ഷകരുടെ സ്വന്തം നയൻസ്. താരം പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. സ്റ്റൈലിഷ് ലുക്കിലായിരിക്കും നയൻസ് ചടങ്ങിനെത്തുക. 

കുറച്ചു നാളുകളായി സാരിയാണ് നയൻസിന്റെ പ്രിയ വസ്ത്രം. അടുത്തിടെ ഒരു അവാർഡ് നിശയ്ക്ക് എത്തിയപ്പോഴും നയൻസ് പതിവു തെറ്റിച്ചില്ല. സാരിയിൽ അതിസുന്ദരിയായി തന്നെ താരം എത്തി.

nayanthara

മെറൂൺ‌ നിറത്തിലുള്ള സാരിയിൽ എത്‌നിക് ലുക്കിലായിരുന്നു നയൻസ്. ഗോൾഡന്‍ പല്ലുവിന്റെ പ്രൗഢിയുള്ള സാരി. മെറൂൺ ബ്ലൗസിലും ഗോൾഡൻ സൗന്ദര്യം. ട്രഡീഷനൽ ലുക്കിന് അനുയോജ്യമായ മാലയും വളയുമായിരുന്നു ആക്സസറീസ്. അതിമനോഹരമായി മുടി കളർ ചെയ്തിരുന്നു.

നയൻസിന്റെ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. താരം വളരെ ക്യൂട്ട് ആണ് എന്നാണ് ആരാധകരുടെ അഭിപ്രായം. വസ്ത്രധാരണത്തിലും നയൻസ് സൂപ്പർസാറ്റാര്‍ ആണ് എന്ന് ഫാഷൻ ലോകവും പറയുന്നു.

English Summary : Nayanthara cute look in saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com