ADVERTISEMENT

പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു സീടീവി അവാർഡ‍് നിശ. താരസുന്ദരിമാരുടെ സാമിപ്യം കൊണ്ട് ഫാഷൻ ലോകവും ഏറെ പ്രതീക്ഷ പുലർത്തിയിരുന്നു.

പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കാതെ താരസുന്ദരിമാർ വേദിയിൽ തിളങ്ങുകയും ചെയ്തു. കൂട്ടത്തിൽ തെന്നിന്ത്യൻ പ്രിയതാരം സമാന്തയാണ് ഫാഷൻ ലോകത്തിന്റെ അഭിനന്ദനങ്ങൾ ഏറ്റവും അധികം സ്വന്തമാക്കിയത്.

ക്രെഷാ ബജാജ് ഡിസൈൻ ചെ്യത ട്രാൻസ്പരന്റ് ഡെക്കറേറ്റഡ് പിങ്ക് സാരിയിൽ സ്റ്റൈലിഷ് ലുക്കിലായിരുന്നു സമാന്ത എത്തിയത്. ഫ്ലോറൽ ഡിസൈനുകളുടെ സൗന്ദര്യം നിറയുന്ന മോഡേൺ ബ്ലൗസും അനുയോജ്യമായ ആക്സസറീസും ചേർന്നതോടെ സമാന്ത തിളങ്ങി.

samantha-saree-1

ഈ സാരിയിലുള്ള സമാന്തയുടെ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. തെന്നിന്ത്യൻ താരസുന്ദരി നയൻതാര ട്രെഡീഷനല്‍ സ്റ്റൈലിലുള്ള സാരി ധരിച്ച് അവാർഡ് നിശയ്ക്ക് എത്തിയിരുന്നു.

എന്നാൽ മോഡേൺ ടച്ചുള്ള സാരിയിൽ സമാന്ത മിന്നത്തിളങ്ങിയപ്പോൾ നയൻതാര ഒപ്പമെത്തിയില്ല എന്നാണ് ഫാഷനിസ്റ്റകളും ആരാധകരും അഭിപ്രായപ്പെടുന്നത്. 

English Sumary : Samantha Akkineni's embellished pastel saree style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com