sections
MORE

ചെറി റെഡ് ഗൗണിൽ നവവധുവായി അനുപമ; വിവാഹവസ്ത്ര ട്രെൻഡുകൾ

anupama-parameswaran-in-red-gown-new-trends-in-wedding-dress
SHARE

വിവാഹ സ്വപ്നങ്ങൾക്ക് പുതുമോടിയേകാൻ ഫാഷൻ 2020 ഒരുങ്ങിക്കഴിഞ്ഞു. പുതുനിറങ്ങൾ, നെക്കിലും സ്‌ലീവിലും പുതിയ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് തുടങ്ങി വ്യത്യസ്തകളേറെ. വിവാഹവസ്ത്രമൊരുക്കും മുമ്പ് പുതിയ രാജ്യാന്തര ട്രെൻഡുകൾ അറിയാം. ഒപ്പം സ്വപ്നസുന്ദരമായ വസ്ത്രം തുന്നിയെടുക്കാം.

നിറങ്ങളിൽ പുതുമ

പരമ്പരാഗത വെള്ള നിറം വിട്ട് വിവാഹ ഗൗണുകളിൽ കൂടുതൽ പേസ്റ്റൽ ഷേഡുകൾ വരും. ബ്ലഷ്, ബേബി ബ്ലൂ, പേസ്റ്റൽ പർപ്പിൾ എന്നിവയിൽ പരീക്ഷണങ്ങളാകാം. ചില ഡിസൈനർമാരാകട്ടെ ബോൾഡ് നിറങ്ങളും രംഗത്തെത്തിക്കുന്നു. ചുവപ്പാണ് ഏറെപ്പേർക്കും പ്രിയം. 

തിളക്കം 

വിവാഹദിനത്തിൽ തിളങ്ങിനിൽക്കണമെന്ന് ആഗ്രഹിക്കാത്ത ആരുണ്ടാകും. തീർച്ചയായും ഡിസൈനർമാർക്കു ഇക്കുറി അതു നടപ്പാക്കുകയാണ്. വധുവിനു തിളക്കം സമ്മാനിക്കാൻ വിവാഹവസ്ത്രത്തിൽ ക്രിസ്റ്റലുകളും സ്റ്റോൺ വർക്കും കൂടുതലായി ചേരും. തിളക്കമുള്ള ഫാബ്രിക്കും വധുവിന്റെ ഗ്ലാമർ കൂട്ടാൻ രംഗത്തെത്തും.

wedding-gown-3

 സ്‌ലീവ്സ്

ഗൗണിന്റെ സ്റ്റൈൽ കോഷ്യന്റ് കൂട്ടുക ഇനി സ്‌ലീവുകളാകും. ലേസ് ആപ്ലീക് വർക്കു ചേരുന്ന ഇല്യൂഷൻ സ്‌ലീവ്സ്, ലൈൻഡ് സ്‌ലീവ്സ് തുടങ്ങി വിവാഹവസ്ത്രത്തിന്റ ആകർഷണീയത കൂട്ടാനുള്ള ഘടകങ്ങൾ ഗൗണിന്റെ സ്‌ലീവിൽ ചേരും.

 റഫിൾസ് & ടയേഴ്സ്

കഴിഞ്ഞവർഷം സാരിയിൽ ഉൾപ്പെടെ തരംഗമായ റഫിൾസ് ഇക്കുറി വിവാഹവസ്ത്രങ്ങളിലേക്കും എത്തും. ഒപ്പം ടയർ (tiers) പാറ്റേണും ശ്രദ്ധിക്കപ്പെടും. ലൈറ്റ് െവയ്റ്റ് ടൂള്‍, ഷിഫോൺ ഫാബ്രിക്കുകളിൽ വിവാഹവസ്ത്രത്തിന് അൽപം ഡ്രമാറ്റിക് എലമെന്റ് നൽകാൻ ഇവ സഹായിക്കും.

സിംപിൾ

മിനിമലിസം തന്നെയാകും വെഡ്ഡിങ് ഗൗണുകളിലെ ഫാഷൻ മന്ത്ര. പ്ലെയിൻ സിൽക്ക്, ക്രേപ്, സാറ്റിൻ പോലുള്ള സിംപിൾ ഫാബ്രിക്കുകൾ പ്രാധാന്യം നേടും.

ചെറി റെഡ് ഗൗണിൽ അനുപമ പരമേശ്വരൻ

wedding-gown-2

ഗൗണിന്റെ അഴകേറ്റുന്നത് അതിസൂക്ഷ്മമായ ഫ്ലോറൽ ഡിസൈനുകൾ. ജ്യോമെട്രിക്, ഫ്ലോറൽ ഡിസൈൻ ഇടകലരുന്ന ഗൗണിൽ റെഡ്, പിങ്ക്, ഗ്രീൻ, ഗോൾഡ് അലങ്കാരപ്പണികൾ.

ഫാബ്രിക്: ഓർഗൻസ

ഡിസൈനർ: മരിയ ടിയ മരിയ പനമ്പിള്ളി നഗർ

ജ്വല്ലറി: MOD Signature

English Summary : New trends in wedding gown

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA