ADVERTISEMENT

ഗൗണിൽ പുതുമകൾക്കായി നാട്ടിലും ഡിസൈനർമാർ പുതുപരീക്ഷണങ്ങളിലാണ്. വിവാഹ ഗൗണിൽ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ഘടകങ്ങൾ കൊണ്ടുവരുന്നതിനൊപ്പം പാർട്ടി ഗൗണിന്റെ വശ്യതയും തിളക്കവും കൂട്ടാനുള്ള ശ്രമങ്ങളുമുണ്ട്. വെഡ്ഡിങ് ഗൗൺ എന്നാൽ വെള്ള മാത്രം എന്ന പതിവുവിട്ട് ഓഫ് വൈറ്റും ഇളം നിറങ്ങളും പലരും തിരഞ്ഞെടുക്കുന്നുണ്ട്.

വിവാഹ ഗൗണിൽ പുതുമയും വ്യത്യസ്തതയും നൽകാൻ വിക്ടോറിയൻ ലുക്ക് തിരഞ്ഞെടുക്കാമെന്നു പറയുന്നു ഡിസൈനർമാരായ ടിയ നീൽ കാരിക്കശേരിയും മരിയ അക്ഷയ് മറ്റത്തിലും മരിയ ജോസഫ് പോളും. ടി ആൻഡ് എം ഒരുക്കിയ വിവാഹഗൗണിന് ഐവറി നിറമാണ്. ഇതിൽ സിൽവർ, വൈറ്റ് അലങ്കാരപ്പണികൾ നിറയുമ്പോൾ അഴകും പ്രൗഡിയും ഒപ്പം ഗ്ലാമർ ഘടകങ്ങളും ഇഴചേരുന്നു.

വിവാഹ ഗൗണുകളിൽ അധികം കാണാത്ത ഹൈ–നെക്ക് പാറ്റേൺ സ്റ്റൈലിഷ് ലുക്ക് നൽകുമെന്നു പറയുന്നു ടിയ നീൽ കാരിക്കശേരി. ‘‘പൊതുവെ റൗണ്ട് നെക്ക്, അല്ലെങ്കിൽ ലോ, വൈഡ് നെക്ക് പാറ്റേണുകൾ‍ ഇവിടെ വിവാഹ ഗൗണിൽ കാണാറുള്ളത്. ഹൈ–നെക്ക് വരുമ്പോൾ കോളർ ലുക്ക് ആണു വരുന്നത്. പൊതുവെ മലയാളികളുടെ വിവാഹവസ്ത്രങ്ങളിൽ അതു കാണാറില്ല. ഹൈ–നെക്കിൽ കുഞ്ഞു ഫ്രില്ലുകൾ കൂടി ചേരുമ്പോൾ ഗൗണിന്റെ ആകർഷണീയതയേറും. ഒപ്പം ഫുൾ സ്‌ലീവ് പാറ്റേൺ കൂടിയായാൽ ഗൗണിന് വിക്ടോറിയൻ ലുക്ക് നൽകാം’’.

avant–garde പാർട്ടി ഗൗൺ

വിവാഹഗൗണിനൊപ്പം നീളൻ കൂടിയ ട്രെയ്‌ൽ അണിഞ്ഞാണ് പോയ വർഷം വധു സുന്ദരിയായതെങ്കിൽ ഇക്കുറി നീളം കുറയുന്നതു ട്രെൻഡ് ആകും. ഷോർട്ട് വെയ്‌ൽ ആകും ഇക്കുറി മണവാട്ടികളുടെ മനസ്സിലും വിവാഹവസ്ത്രത്തിലും ഇടംപിടിക്കുക.

പാർട്ടി ഗൗണിനോടു പ്രത്യേക പ്രിയമുള്ള ഫാഷനിസ്റ്റകൾക്ക്  avant–garde സ്റ്റൈൽ ഗൗണുകൾ തിരഞ്ഞെടുക്കാം. ധീരമായ പരീക്ഷണങ്ങൾക്ക് സാധ്യത തുറന്നിടുകയാണിവ. ഒപ്പം സ്റ്റൈലിഷ് ലുക്ക് ഉറപ്പ്. 

ഗൗണുകളിൽ നിത്യഹരിത നിറമാണ് റെഡ്. ചുവപ്പിന്റെ തീയഴകിൽ പുതുമ നിറയുന്ന അലങ്കാരപ്പണികളിൽ ആരും അതിസുന്ദരിയാകും.

English Summary : Latest trends in wedding gown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com