ADVERTISEMENT

പുതിയ ചിത്രമായ ഛപാക്കിന്റെ പ്രീമിയർ ഷോയിൽ തിളങ്ങി ദീപിക പദുകോൺ. ബുധനാഴ്ച മുംബൈയിലായിരുന്നു പ്രീമിയർ ഷോ. സിനിമയുടെ അണിയറ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ നീല സാരി ധരിച്ചാണ് താരം എത്തിയത്.

deepika-padukone-1

സിനിമയുടെ മുഖ്യ ആകർഷണം പോലെ പ്രീമിയർ വേദിയിലും ദീപിക തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. മനോഹരമായി ഒരുങ്ങിയാണ് താരം  എത്തിയത്. റോയൽ ബ്ലൂ സാരിയുടെ തിളക്കം ദീപികയ്ക്ക് രാജകീയ പ്രൗഡിയോടെ ദീപിക നിന്നു. പതിവു ഹെയർസ്റ്റൈൽ പിന്തുടർന്ന താരം കമ്മൽ, വള, മോതിരം എന്നിവ അനുയോജ്യമായി ആക്സസറൈസ് ചെയ്തു. ബോൾഡ് ബ്യൂട്ടി ലുക്കിലുള്ള ദീപികയുടെ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി.

ദീപികയുടെയും ഭർത്താവ് രൺവീർ സിങ്ങിന്റെയും കുടുംബാംഗങ്ങൾ പ്രീമിയറിന് എത്തിയിരുന്നു. ഡബ്ബിള്‍ ബ്രെസ്റ്റഡ് സ്യൂട്ട് ധരിച്ചാണ് രൺവീർ സിങ് എത്തിയത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ പ്രചോദനം ഉൾകൊണ്ടാണ് ഛപാക് ഒരുങ്ങിയിരിക്കുന്നത്. 

English Summary : Deepika Padukone looks stunning in a blue shimmer saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com