ADVERTISEMENT

കൊച്ചിയിൽ നടന്ന ഇന്ത്യൻ ഫാഷൻ ലീഗിൽ ഷോ സ്റ്റോപ്പറായി സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വര്‍. ഇന്ത്യൻ എത്‌നിക് വസ്ത്രം ധരിച്ചാണ് രാഹുൽ റാംപിൽ എത്തിയത്. 

ആനയുടെ രൂപം പ്രിന്റ് ചെയ്ത വെള്ളകുർത്തയാണ് രാഹുൽ ധരിച്ചത്. രാഹുൽ പങ്കുവച്ച ചിത്രത്തിനു താഴെ അഭിനന്ദിച്ചും വിമർശിച്ചും കമന്റുകളുണ്ട്. ഇതിനു പിന്നാലെ ഒരു തവണ കൂടി ചിത്രം പങ്കുവച്ച് രാഹുൽ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ‘‘പഠിച്ചത് ഫിലോസഫിയാണെങ്കിലും ഫാഷൻ ഫീൽഡിൽ ഷോ സ്റ്റോപ്പർ ആകാൻ ഒരു കൈ നോക്കുന്നതിൽ തെറ്റില്ല’’ – എന്നായിരുന്നു രാഹുൽ കുറിച്ചത്.

മിസിസ് കേരളയുടെ വിധികർത്താവ് കൂടിയായിരുന്നു രാഹുൽ.

English Summary : Rahul Easwar on Indian Fashion League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com