sections
MORE

കാൻഡി പിങ്ക് ലെഹംഗ, ആഭരണങ്ങളുടെ ആഡംബരമില്ല; വിവാഹനിശ്ചയം സിംപിളാക്കി ഭാമ

actress-bhama-engagement-dress
SHARE

മലയാളികളുടെ പ്രിയ നായിക ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞദിവസം തീർത്തും സ്വകാര്യമായ ചടങ്ങിൽ നടന്നു. തുടർന്ന് ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഭാമ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തു.

മലയാളികളുടെ ഗൃഹാതുര സൗന്ദര്യസങ്കൽപമായ തുളസിക്കതിരും ഗ്രാമത്തിന്റെ നൈമർല്യവും ചേർത്താണ് ആരാധകർ ഭാമയെ കാണുന്നത്. വിവാഹനിശ്ചയത്തിനായി ഭാമ ഒരുങ്ങിയത് ലളിത സുന്ദരമായി തന്നെ. പക്ഷേ വസ്ത്രത്തിലും സ്റ്റൈലിങ്ങിലുമെല്ലാം മോഡേൺ ഇസ്തറ്റിക്സ് കാത്തു സൂക്ഷിച്ചു. 

bhama-engagement-4

ആഭരണങ്ങളുടെ ധാരാളിത്തം ഒഴിവാക്കി താരം ധരിച്ചത് ഇടതുകയ്യിൽ ഒരു അനലോഗ് വാച്ച് മാത്രം. വലതുകൈവിരലിലെ സ്റ്റേറ്റ്‌മെന്റ് റിങ്ങും ശ്രദ്ധിക്കപ്പെട്ടു. മിറർ വർക്കും ത്രെഡ് വർക്കും ചേരുന്ന കാൻഡി പിങ്ക് ലെഹംഗയിൽഅതിസുന്ദരിയായി ഭാമ. ജ്യോമെട്രിക്കൽ ഷേപിൽ ചിത്രത്തുന്നൽ ചേരുന്ന ലെഹംഗയുടെ അഴകേറ്റിയത് പിങ്ക്, ഗ്രീൻ ട്യൂബ് വർക്ക്. ടോപ് ഹൈലൈറ്റ് ചെയ്തത് സെക്വിനുകളും കട് ബീഡ്വർക്കും. സ്കാലോപ്ഡ് എഡ്ജസുള്ള ദുപ്പട്ട കൂടിയായപ്പോൾ സിംപിൾ& എലഗന്റ് ലുക്ക് പൂർണം.

bhama-engagement-1

ഡിസൈൻ: T & M Signature by മരിയ ടിയ മരിയ പനമ്പിള്ളി 

English Summary : Actress Bhama engagement costume

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA