ADVERTISEMENT

ഫാഷനിസ്റ്റകൾ പിന്തുടരേണ്ട വ്യക്തിത്വങ്ങളുടെ പട്ടിക തയാറാക്കിയാൽ ബോളിവുഡ് സുന്ദരി മലൈക അറോറ ആദ്യ സ്ഥാനങ്ങളിൽ ഉണ്ടാകുമെന്ന് തീർച്ചയാണ്. കാരണം പ്രായമേറും തോറും ഫാഷൻ മേഖലയിൽ നിന്ന് പിൻവാങ്ങുന്ന പതിവുശൈലിയില്ല ഈ നാല്പത്തിയാറുകാരിയുടേത്. ഓരോ വയസ്സ് പിന്നിടുമ്പോഴും മലൈക കൂടുതൽ കരുത്തോടെ മുന്നേറുകയാണ്. താരം പങ്കുവയ്ക്കുന്ന ഒരോ ചിത്രങ്ങളിലും ആ കരുത്ത് കാണാം.

കറുപ്പ് ഷീര്‍ ഡ്രസ്സ് ധരിച്ച മലൈക പങ്കുവച്ച് ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ ലോകത്ത് തരംഗമായത്. അരയിൽ ലെതർ ബെൽറ്റ് ധരിച്ചിരുന്നു. ഹീൽസ് ആണ് ഒപ്പം ധരിച്ചത്. ഡ്രോപ് ഇയർ റിങ്സും സ്മോക്കി ഐ മേക്കപ്പും ചേർന്നതോടെ മലൈകയുടെ ചിത്രം കയ്യടി നേടി. എന്നാൽ ഈ വസ്ത്രത്തിന് 1,70,940 രൂപ വിലയുണ്ടെന്ന് അറിഞ്ഞപ്പോഴാണ് ആരാധകര്‍ അദ്ഭുതപ്പെട്ടത്. സെലിബ്രറ്റി ഡിസൈനർ സാൻഡ്ര മാന്‍സൗറിന്റെ ലാ ഫെമ്മെ കലക്ഷനിലുള്ളതാണ് ഈ ഡ്രസ്.

അതിമനോഹരമായാണ് താരം ചിത്രങ്ങൾക്കു പോസ് ചെയ്തിരിക്കുന്നത്. പൂർണമായി ശരീരത്തിനു മുകളില്‍ നിയന്ത്രണമുള്ള ഒരാളാണ് താരമെന്ന് ചിത്രങ്ങൾ പറയും. 

English Summary : Malaika Arora stunning look in sheer dress, which cost 1.7 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com