ADVERTISEMENT

ബീച്ച്‌വെയറിലുള്ള ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം ദീപിക പദുകോൺ. ഒരു ഫാഷന്‍ മാസികയ്ക്കു വേണ്ടിയായിരുന്നു ദീപികയുടെ ഹോട്ട് ഫോട്ടോഷൂട്ട്. 

Deepika-3

വിവിധ തരത്തിലുള്ള ബീച്ച്‌വെയറുകൾ ധരിച്ചുള്ള ചിത്രങ്ങളുണ്ട്. താരത്തിന്റെ പോസുകളും ശ്രദ്ധേയമാണ്. ഫാഷൻ മാസികയുടെ മാർച്ചിലെ കവർ ചിത്രം ദീപികയാണ്. 

Deepika-4

നിരവധി കമന്റുകളുമായി ആരാധകരും രംഗത്തെത്തി. എന്നാൽ ഭർത്താവും ബോളിവുഡ് താരവുമായ രൺവീർ സിങ്ങിന്റെ കമന്റാണ് ശ്രദ്ധേയമായത്. ‘കുറച്ച് ദയ കാണിക്കണേ ബേബി’ എന്നായിരുന്നു രൺവീർ കുറിച്ചത്.

Deepika-1

രൺവീർ സിങ്ങിനെ നായകനാക്കി കബീര്‍ ഖാൻ സംവിധാനം ചെയ്യുന്ന ‘83’ എന്ന സിനിമയാണ് ദീപികയുടെ പുതിയ ചിത്രം. 1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് നേട്ടമാണ് സിനിമ പറയുന്നത്.

മുൻ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ അഭിനയിക്കുന്നത്. കപിലിന്റെ ഭാര്യ റോമിയുടെ വേഷമാണ് ദീപികയ്ക്ക്. 

English Summary : Deepika Padukone hot Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com