ADVERTISEMENT

പേപ്പര്‍ കൊണ്ടുള്ള അതിമനോഹരമായ ഫ്രോക്ക് അണിഞ്ഞ് നിൽക്കുന്ന സുന്ദരിക്കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. തിരുവനന്തപുരം മലയൻകീഴ് മണപ്പുറം ഗുഡ് ഷെപ്പേഡ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപികയായ ലിൻസി, ഫാഷന്‍ ഡിസൈനിങ്ങിലുള്ള തന്റെ അഭിരുചി ഉപയോഗപ്പെടുത്തിയപ്പോഴാണ് മനോഹരമായ ഈ വസ്ത്രം പിറന്നത്. അഞ്ചു വയസ്സുകാരി മകൾ ആലിയയ്ക്കു വേണ്ടിയായിരുന്നു ലിന്‍സിയുടെ ഈ പരീക്ഷണം. അമ്മ ഒരുക്കിയ പേപ്പർ ഫ്രോക്ക് ധരിച്ചതോടെ കുഞ്ഞു രാജകുമാരിയായി ആലിയ മാറി. ലിൻസിയുടെ ഈ ഫാഷൻ പരീക്ഷണം സോഷ്യൽ ലോകത്ത് തരംഗമാവുകയും ചെയ്തു.

Lincy-Satheesh-1
(ഇടത്) അമ്മ ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ച് ആലിയ, (വലത്) ആലിയയും ലിൻസിയും

മക്കളായ ആഷ്‌ലിനും ആലിയ്ക്കയുമൊപ്പം കളിക്കനായി പേപ്പറിൽ ഓരോ സാധനങ്ങൾ ഉണ്ടാക്കി നൽകി ഒടുവിൽ അതു ഫ്രോക്ക് ഡിസൈനിങ്ങിൽ എത്തുകയായിരുന്നു. മൂന്നു ഭാഗങ്ങളായാണ് ഫ്രോക്ക് ഒരുക്കിയത്. പേപ്പറും മാസികകളുടെ കവർ പേജും ഇതിനായി ഉപയോഗിച്ചു. ഇതെല്ലാം സ്റ്റേപ്ലർ ചെയ്തശേഷം സെല്ലോടേപ്പ് കൊണ്ട് ഒട്ടിച്ചാണ് മകളെ അണിയിച്ചത്. തൊപ്പിയും മാലയും പദാസരവും ആക്സസറീസായി പേപ്പറിൽ തന്നെ തയാറാക്കി. മൂന്നു ദിവസം വെറുതെ കിട്ടിയ സമയമാണ് ഇതിനായി ഉപയോഗിച്ചത്. 

Lincy-Satheesh-2

ഏഴു വർഷം മുമ്പ് ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ കോഴ്സ് ചെയ്തിട്ടുണ്ട് ലിന്‍സി. എന്നാൽ ജോലിയുടെ തിരക്കിലായതോടെ ഡിസൈനിങ് മാറ്റിവെച്ചു. എന്നാൽ ലോക്ഡൗണിൽ കിട്ടിയ സമയത്താണ് ഇത്തരമൊരു പരീക്ഷണം നടത്തിയത് ‘‘ഒരു മാസം മുൻപ് ചെയ്ത വർക്ക് ആണിത്. ഏതാനും ദിവസങ്ങൾ മുൻപാണ് ഫെയ്സ്ബുക്കിലെ ഒരു ഗ്രൂപ്പിൽ ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി ലൈക്കും ഷെയറും അഭിനന്ദനങ്ങളും കിട്ടി. പേപ്പറിൽ ഓരോന്ന് ചെയ്യുന്നതു കണ്ടപ്പോൾ ഇതെല്ലാം തുണിയിൽ ചെയ്താൽ മകൾക്ക് ഇടാമല്ലോ എന്നായിരുന്നു ഭർത്താവ് സതീഷിന്റ ചോദ്യം. എന്നാൽ ഡ്രസ് മുഴുവൻ ചെയ്തു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ടു. മകളെ അണിയിക്കാനും ഫോട്ടോ എടുക്കാനുമൊക്കെ അദ്ദേഹം മുൻപിൽ നിന്നു. ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല’’– പേപ്പർ ഡ്രസ് തരംഗമായതിനെക്കുറിച്ച് ലിൻസി പറഞ്ഞു. 

Lincy-Satheesh-3

English Summary : Photo of Papper Frock trending in Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com