ADVERTISEMENT

വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധ നേടുകയാണ് അഭിനേത്രിയും നർത്തകിയുമായ കൃഷ്ണപ്രഭ. പുത്തൻ സ്റ്റൈലിൽ ഒരുക്കിയ മുടിയാണ് ഈ ഫോട്ടോഷൂട്ടിനെ ആകർഷകമാക്കുന്നത്. 

നരസിംഹസാമിയാണ് താരത്തെ സ്റ്റൈൽ ചെയ്തത്. ഒരുപാട് ആഭരണങ്ങൾ അണിയിച്ചും മുടിയിലും കഴുത്തിനോടു ചേർന്നുള്ള ഭാഗങ്ങളിലും  നിറങ്ങൾ നൽകിയുമാണ് കൃഷ്ണ പ്രഭയുടെ ലുക്ക് ഒരുക്കിയിരിക്കുന്നത്. ബാൾഡ് ലുക്കിൽ ബോൾഡായി താരത്തെ ചിത്രങ്ങളിൽ കാണാം. എറണാകുളത്തെ പഴയ റെയിൽവേസ്റ്റേഷൻ ലൊക്കേഷനാക്കി സെലിബ്രറ്റി ഫൊട്ടോഗ്രാഫർ മഹാദേവനാണ് ഫോട്ടോഷൂട്ട് നടത്തിയത്. 

krishna-prabha-2

ഒരു വർഷം മുമ്പ് കുടുംബത്തിനൊപ്പം തിരുപ്പതിയിൽ പോയപ്പോഴാണ് കൃഷ്ണപ്രഭ മൊട്ടയടിച്ചത്. താരത്തിന്റെ ഈ ബോള്‍ഡ് ലുക്ക് ശ്രദ്ധ നേടി. നടിയും നർത്തകിയുമായി തിളങ്ങുന്നതിനിടെ മോഡലിങ്ങിനും ഇതിലൂടെ അവസരം ലഭിച്ചു.

krishna-prabha-3

ഈ പുതിയ ഫോട്ടോഷൂട്ടും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഫോട്ടോഷൂട്ടിന്റെ വിഡിയോ കൃഷ്ണപ്രഭ തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.

English Summary : Bald and Bold Krishna Prabha Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com