ADVERTISEMENT

സെറ്റ് മുണ്ടിലുള്ള പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടി സരയു. പച്ച സെറ്റ് മുണ്ട് ധരിച്ചുള്ള  ചിത്രങ്ങൾക്കൊപ്പം സെറ്റ് മുണ്ടിനോടുള്ള ഇഷ്ടം വ്യക്തമാക്കുന്ന ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. പത്താം വയസ്സിൽ പതിരുവാതിരയ്ക്കു വേണ്ടിയാണ് ആദ്യമായി സെറ്റ് മുണ്ട് ഉടുക്കുന്നത്. പിന്നീട് പലതരത്തിലുള്ള സെറ്റ് മുണ്ടുകൾ ജീവിതത്തിന്റെ ഭാഗമായെന്നും സരയു കുറിക്കുന്നു.

sarayu-mohan-2

സരയുവിന്റെ കുറിപ്പ് വായിക്കാം;

ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളിൽ ഒന്ന്... പത്താമത്തെ വയസ്സിൽ സ്കൂളിൽ തിരുവാതിരയ്ക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്... പിന്നെ പല നിറത്തിലെ കരകൾ, ഡിസൈനുകൾ, സ്വർണ കസവിന്റെ അകമ്പടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകൾ. ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളിൽ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകൾ... പല പരീക്ഷണങ്ങൾക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേർന്ന് നിൽക്കുന്ന സാധാ സെറ്റുമുണ്ടുകൾ... അതിലെ ഒരു പാവം പച്ചക്കര !!

English Summary : Actress Sarayu Mohan latest Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com