വധുവിനെപ്പോല്‍ തിളങ്ങി ശാലിൻ; മേക്കോവര്‍ ചിത്രങ്ങൾ

shalin-zoya-bridal-make-over-by-roshna-ann-roy
SHARE

അഭിനേത്രി ശാലിൻ സോയയുടെ മേക്കോവർ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

shalin-zoya-2

ഒലിവ് ഗ്രീൻ നിറത്തിലുള്ള ലെഹംഗയാണ് ശാലിന്റെ വേഷം. സമ്പന്നമായ സ്വീകൻസ് വര്‍ക്കുകൾ ലെഹംഗയ്ക്ക് റോയൽ ലുക്ക് നൽകുന്നു. തട്ടം പോലെയാണ് ദുപ്പട്ട സ്റ്റൈൽ‌ ചെയ്തിരിക്കുന്നത്. ലെഹംഗയ്ക്ക് അനുയോജ്യമായ ട്രഡീഷനൽ സ്റ്റൈലിലുള്ള ആഭരണങ്ങൾ ശാലിനെ സുന്ദരിയാക്കുന്നു.

shalin-zoya-3

ലൈറ്റ് മേക്കപ് ആണ് ചെയ്തിരിക്കുന്നത്. ഐമേക്കപ്പിനും ലിപ്സ്റ്റിക്കിനും കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ന്യൂഡ്, റെഡ് നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 

shalin-zoya-4

അഭിനേത്രി റോഷ്ന ആൻ റോയിയുടെ ആർആർ മേക്കോവഴ്സ് ആണ് ഷോട്ടോഷൂട്ട് നടത്തിയത്. മേക്കപ് ആർടിസ്റ്റായി ഉള്ള റോഷ്നയുടെ ആദ്യ വർക് ആണിത്. ‘‘അഭിനേത്രി എന്ന നിലയിൽ മേക്കപ് മേഖലയുമായി ബന്ധപ്പെട്ടു ലഭിച്ച അറിവുകളാണ് മേക്കപ് ആർടിസ്റ്റ് ആകാനുള്ള പ്രചോദനം. പിന്നീട് മീരമാക്സ് അക്കാദമയിൽ ചേർന്ന് പഠിച്ചു. ശാലിന്റേത് എന്റെ ആദ്യത്തെ വർക് ആണ്. അഭിനയത്തിനൊപ്പം മേക്കപ് ആർടിസ്റ്റ് ആയി മുന്നോട്ടു പോകാനാണ് തീരുമാനം’’– റോഷ്ന പറഞ്ഞു.

ഗ്ലോ ദ് ഡിസൈനർ ഹബിൽ നിന്നാണ് വസ്ത്രങ്ങള്‍. പെപ്പെറോൺസിനോ ഫൊട്ടോഗ്രാഫിക്ക് വേണ്ടി അരുൺ മാനുവൽ, ബെൻ ജോസഫ് എന്നിവർ ചേർന്നാണ് ഫൊട്ടോഗ്രഫി ചെയ്തത്. 

English Summary : Shalin Zoya make over Photoshoot

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA