ഫോട്ടോഷൂട്ടിൽ തിളങ്ങി ബിഗ് ബ്രദർ നായിക ഗാഥ; ചിത്രങ്ങള്‍

HIGHLIGHTS
  • ഫാഷൻ ഡിസൈനർ ആൻ ആന്‍സിയാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്.
actress-gaadha-photoshoot-images
SHARE

ബിഗ് ബ്രദര്‍ സിനിമയിലെ നായിക ഗാഥയുടെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ബീച്ച് തീമിൽ ഒരുക്കിയ ഷൂട്ടിൽ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഫാഷൻ ഡിസൈനർ ആൻ ആന്‍സിയാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്. 

gatha-photoshoot-2

ബീച്ചിൽ കാഷ്വൽ കോസ്റ്റ്യൂമിലും ഇൻഡോറിൽ പാർട്ടിവെയർ ധരിച്ചുമുള്ള ചിത്രങ്ങൾ ഉണ്ട്. ഗാഥയുടെ സെലിബ്രേറ്റിങ് മൂഡിലുള്ള പോസുകളാണ് ഫോട്ടോഷൂട്ടിന്റെ മറ്റൊരു ആകർഷണ ഘടകം.

gatha-photoshoot.-1jpg

ഫാഷൻ ഡിസൈനിങ് മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ ആൻ ആൻസി നിരവധി താരങ്ങൾക്കു വേണ്ടി വസ്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളിലൂടെയും ട്രാവൽ വ്ലോഗുകളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. 

gatha-photoshoot-5

ചെറായി ബീച്ചിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ജിസ്മി വർക്കിയാണ് താരത്തെ സ്റ്റൈൽ ചെയ്തത്. വികാസ് വികെഎസ് മേക്കപ്പും സുധി ഹെയർസ്റ്റൈലും ചെയ്തിരിക്കുന്നു. ഡിസൈൻഡ്സ് ഫൊട്ടോഗ്രഫിയും അജിനാസ് വിഡിയോഗ്രഫിയുമാണ് ഷൂട്ട് ചെയ്തത്. സോളമൻ ഹെൻറി സ്റ്റീഫൻ ഡയറക്ട് ചെയ്ത ഫൊട്ടോഷൂട്ടിന്റെ പ്രൊഡക്ഷനും മിഥുൻ കെ.മിത്രൻ ആണ്. 

English Summary : Actress Gaadha viral photoshoot

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA