ഒരേ വസ്ത്രം വീണ്ടും ധരിക്കുന്നതെന്തുകൊണ്ട് ? തുറന്നു പറഞ്ഞ് സുസ്മിത സെൻ

HIGHLIGHTS
  • ഫാഷൻ ഒരു ബുക്ക് പോലെയാണ്
why-sushmitha-sen-repeating-her-clothes
SHARE

ബോളിവുഡ‍് താരസുന്ദരിമാരെ ഒരു വസ്ത്രം വീണ്ടും ധരിച്ച് കാണുന്നത് വിരളമാണ്. അങ്ങനെയുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോലും പങ്കുവയ്ക്കാറില്ല. എന്നാൽ സുസ്മിത സെന്നിന്റെ കാര്യം അങ്ങനെയല്ല. ഒരേ വസ്ത്രം വീണ്ടും ധരിക്കാനോ അതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനോ താരം മടിക്കാറില്ല. ഒരു ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ഒരുപാട് പണം ചെലവഴിച്ച് വസ്ത്രവും ഷൂസും വാങ്ങുക എന്ന ആശയം ഉൾകൊള്ളാനവാത്തതാണ് ഇതിനു കാരണമെന്ന് താരം പറയുന്നു. അതുകൊണ്ടാണ് ധരിച്ച വസ്ത്രം വീണ്ടും ധരിക്കാൻ ഇഷ്ടപ്പെടുന്നതെന്നും വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭമുഖത്തിൽ സുസ്മിത വ്യക്തമാക്കി.

sushmita-sen

ഇഷ്ടപ്പെട്ട വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ വിമർശനങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. വസ്ത്രമായാലും ചെരിപ്പായാലും കംഫർട്ടിനാണ് പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് തന്നെ ഫാഷൻ പൊലീസിന്റെ അഭിനന്ദനങ്ങൾ എപ്പോഴും കിട്ടാറില്ല. പലപ്പോഴും ധരിച്ച വസ്ത്രവും ഷൂസും വീണ്ടും ‌ധരിക്കുന്നു. കാരണം ഒരു ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ഒരുപാട് പണം ചെലവഴിച്ച് വസ്ത്രവും ഷൂസും വാങ്ങുക എന്ന ആശയവുമായി ജീവിക്കാൻ സാധിക്കാത്തതു കൊണ്ടാണെന്നും സുസ്മിത പറഞ്ഞു.

‘‘ഫാഷന് ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. മോഡലിങ് കരിയർ തുടങ്ങി മിസ് യൂണിവേഴ്സ് ആകുന്നതു വരെയുള്ള ലോകയാത്രയിൽ പഠിച്ച ഒരു കാര്യമുണ്ട്. ഫാഷൻ ഒരു ബുക്ക് പോലെയാണ്. അതിന്റെ പുറം നോക്കി വിധിയെഴുതരുത്’’ – സുസ്മിത വ്യക്തമാക്കി.

Sushmita-sen

2015ൽ ബംഗാളി ചിത്രമായ നിർബാക്കിൽ അഭിനയിച്ചതിനുശേഷം ഈ വർഷം ആര്യ എന്ന വെബ്സീരിസിലൂടെയാണ്  സുസ്മിത സെൻ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. 

English Summary : Sushmitha senStyle Statement

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA