ചുവപ്പിൽ തിളങ്ങി സാറ അലിഖാൻ; ഡ്രസ്സിന്റെ വില 1.3 ലക്ഷം !

HIGHLIGHTS
  • ഡിസൈനർ ഡാനിയേല കാർനട്ട്സ് ആണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്
sara-ali-khan-shines-in-rs-1-lakh-red-jacket-and-trousers
SHARE

സ്റ്റൈലിഷ് വസ്ത്രധാരണം കൊണ്ട് നിരവധി ആരാധകരെ നേടിയിട്ടുണ്ട് ബോളിവുഡ് യുവസുന്ദരി സാറാ അലി ഖാൻ. പുതിയ സിനിമ കൂലി നമ്പർ 1 ഇൻ മുംബൈയുടെ ട്രയിലർ ലോഞ്ചിന് എത്തിയപ്പോഴും സാറ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടി. റെഡ് ജാക്കറ്റും അതേ ഷേഡിലുള്ള ട്രൗസേഴ്സുമായിരുന്നു വേഷം. 

ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിസൈനർ ഡാനിയേല കാർനട്ട്സ് ആണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്. ലാപെലും ഓപ്പൺ സ്ലിറ്റ് സ്ലീവ്സും ആണ് ഈ ഷോർട്ട് ജാക്കറ്റിനെ സ്റ്റൈലിഷ് ആക്കുന്നത്. 83,000 രൂപയോളമാണ് ഈ ജാക്കറ്റിന്റെ വില. ട്രൗസറിന് 49,000.

ബേസിക് മേക്കപ് പിന്തുടർന്ന സാറ, ഒരു  മോതിരം മാത്രമാണ് ആക്സസറി ആയി ഉപയോഗിച്ചത്. സോഫേ കേൾ ഹെയർസ്റ്റൈലും സാറയുടെ ലുക്കിന് കരുത്തേകി. 

ഡിസംബർ 25ന് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് കൂലി നമ്പർ 1 റിലീസിന് എത്തുന്നത്. വരുൺ ധവാനാണ് സിനിമയിലെ നായകൻ. 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA