പുതുവർഷത്തിന്റെ നിറമെന്താകും ? ; ഒന്നല്ല, രണ്ടു നിറങ്ങളുണ്ട്

HIGHLIGHTS
  • അതിജീവനത്തിന്റെ കരുത്തും പ്രതീക്ഷയുടെ ഉണർവും പകരുന്ന നിറങ്ങള്‍
color-institute-suggest-two-colors-for-2021-fashion
SHARE

2021ലേക്ക് ഇനി രണ്ടാഴ്ച പോലും ദൂരമില്ല. പുതുവർഷത്തിന്റെ നിറമെന്താകും ? ഈ ചോദ്യത്തിനു ഫാഷൻലോകം കാത്തിരുന്ന ഉത്തരമെത്തി. ഇക്കുറി ഒന്നല്ല, രണ്ടു നിറങ്ങളുണ്ടെന്ന പ്രത്യേകതയുമുണ്ട് – അൾട്ടിമേറ്റ് ഗ്രേ & ഇല്യൂമിനേറ്റിങ് ഗ്രേ – മഞ്ഞ നിറങ്ങൾ ഇടകലരുന്ന പുതുവർഷ ട്രെൻഡുകളാണ് ലോകത്തിനായി പാന്റോൺ കളർ ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ടുവയ്ക്കുന്നത്. 

അതിജീവനത്തിന്റെ കരുത്തും പ്രതീക്ഷയുടെ ഉണർവും പകരുന്ന നിറങ്ങളെന്നാണ് 2021ന്റെ കളർ പാലെറ്റിനെക്കുറിച്ചു പാന്റോൺ വിശദമാക്കുന്നത്. ഇല്യൂമിനേറ്റിങ് എന്ന പാന്റോൺ നിറം ബ്രൈറ്റ് യെലോ ആണ്. സന്തോഷവും ഊഷ്മളതയും പകരുന്ന നിറമെന്നു ലോകം പണ്ടേ അംഗീകരിച്ചിട്ടുണ്ട് മഞ്ഞയെ. കരുത്തും ആത്മധൈര്യവും ചേരുന്ന ‘അൾട്ടിമേറ്റ് ഗ്രേ’ കൂടിയെത്തുമ്പോൾ പുതുവർഷ കളർ ട്രെൻഡിന് കൃത്യമായ ബാലൻസിങ് ആയി. 

ഫാഷൻ തിര‍ഞ്ഞെടുപ്പുകളെ മാത്രമല്ല, രാജ്യാന്തര തലത്തിൽ ഇന്റീരിയർ ഡിസൈനിങ് ഉൾപ്പെടെയുള്ള മേഖലകളെയും ഈ നിറങ്ങളാകും വരുംനാളുകളിൽ സ്വാധീനിക്കുക. അപ്പോഴിനി കാത്തിരിക്കേണ്ട, അലമാരയിലെ വസ്ത്രങ്ങൾ മിക്സ് ആൻഡ് മാച്ച് ചെയ്തു പുതുട്രെൻഡിനെ സ്വാഗതം ചെയ്യാം!

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA