നീലയിൽ തിളങ്ങി ജാൻവി കപൂർ; ലെഹങ്കയുടെ വില 78,000 രൂപ

HIGHLIGHTS
  • അർപ്പിത മേത്തയാണ് ലെഹങ്ക ഡിസൈൻ ചെയ്തത്
janhvi-kapoor-shines-in-blue-lehenga-worth-78k
SHARE

താരപുത്രിയും ബോളവുഡിലെ യുവതാരവുമായ ജാൻവി കപൂറിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. നീല ലെഹങ്ക ചോളിയിൽ അതിസുന്ദരിയായാണ് ജാൻവി തിളങ്ങിയത്.

അർപ്പിത മേത്തയാണ് ലെഹങ്ക ഡിസൈൻ ചെയ്തത്. സ്ട്രാപ് ബ്ലൗസിൽ ഷിമ്മർ എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്നു. ഷീർ ദുപ്പട്ടയുടെ ബോർഡറിൽ ഷെൽ ഡീറ്റൈലിങ്ങും സ്ഥാനം പിടിച്ചിരിക്കുന്നു. 78,000 രൂപയാണ് ഈ ലെഹങ്കയുടെ വില.

സിൽവർ കമ്മലുകൾ മാത്രമാണ് ജാൻവി ആക്സസറൈസ് ചെയ്തത്. സോഫ്റ്റ് കേർളി ഹെയർ സ്റ്റൈലും സൂക്ഷ്മമായ മേക്കപ്പും ചേർന്നതോടെ ജാൻവിയുടെ ലുക്ക് ആരാധക ഹൃദയം കവർന്നു.

English Summary : Janhvi Kapoor in Rs 78k blue lehenga

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA