ദീപിക പദുകോണിന്റെ ഈ ലുക്കിന് വില 10 ലക്ഷം രൂപ !

HIGHLIGHTS
  • കാഷ്മീർ ലബ്രോ ഓവർകോട്ട് ആയിരുന്നു ധരിച്ചത്
  • ലെതർ ബൂട്ട്സും ദീപികയുടെ ലുക്കിന് കരുത്തേകി
deepika-padukone-outfit-cost-almost-rs-10-lakh
Image Credits : deepikasouthfc / Instagram
SHARE

അഭിനയമികവ് കൊണ്ടു മാത്രമല്ല സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ടും ദീപിക പദുകോൺ‌ ബോളിവുഡിന്റെ റാണിയാണ്. പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ദീപികയുടെ വേഷവും ലുക്കും ചർച്ചകളിൽ നിറയുന്നത് അതുകൊണ്ടു തന്നെ സ്വാഭാവികവും. ഭർത്താവ് രൺവീർ സിങ്ങിനൊപ്പം അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ ദീപക എത്തിയിരുന്നു. താരത്തിന്റെ ഈ ലുക്ക് ആ‍ഡംബരം കൊണ്ടാണ് ഫാഷൻ ലോകത്ത് ശ്രദ്ധ നേടിയത്. 

മഞ്ഞുകാലത്തിന് അനുയോജ്യമായ രീതിയിലായിരുന്നു ദീപികയുടെ വസ്ത്രധാരണം. താരത്തിന്റെ പ്രിയ ബ്രാൻഡുകളിലൊന്നായ സാറായുടെ കോ–ഓർഡ് സെറ്റ് ആയിരുന്നു വേഷം. എന്നാൽ ഇതോടൊപ്പം ധരിച്ച ഓവർകോട്ടും ആക്സസറികളുമാണ് വിലകൊണ്ട് ശ്രദ്ധ നേടിയത്.

ബ്രൗൺ നിറത്തിലുള്ള കാഷ്മീർ ലബ്രോ ഓവർകോട്ട് ആയിരുന്നു ധരിച്ചത്.  ഇതേ കോ–ഓർഡ് സെറ്റ് ദീപിക മുൻപ് ധരിച്ചിരുന്നെങ്കിലും ഓവർകോട്ടിന്റെ സാന്നിധ്യ‌മാണ് സ്റ്റൈലിഷും വ്യത്യസ്തവുമായ ലുക്ക് നൽകിയത്. 6,090 അമേരിക്കൻ ഡോളറാണ് ഓവർ കോട്ടിന്റെ വില. ഇന്ത്യൻ രൂപയില്‍ ഏകദേശം 4.46 ലക്ഷം. 

പതിവുപോലെ ആഡംബര ബ്രാൻഡിന്റെ ഹാന്റ് ബാഗും കയ്യിൽ കരുതിയിരുന്നു. ഇത്തവണ ഇറ്റാലിയൻ ബ്രാൻഡായ ബൊറ്റേഗ വെന്റയുടെ കറുത്ത ചെയിൻ കാസറ്റ് ബാഗ് ആണ് തിരഞ്ഞെടുത്തത്. ഏകദേശം 3.89 ലക്ഷം രൂപയാണ് ഇതിന്റെ വില. ഫ്രഞ്ച് ബ്രാൻഡായ ക്ലോഎയിൽ നിന്നുള്ള ലെതർ ബൂട്ട്സും ദീപികയുടെ ലുക്കിന് കരുത്തേകി. ബ്രൗൺ നിറത്തിലുള്ള ഈ ബൂട്ട്സിന് 75,000 രൂപ വിലയുണ്ട്. 

ഇതോടൊപ്പം കോ–ഓർഡ് സെറ്റിന്റെ വിലയും കൂടിച്ചേരുമ്പോള്‍ ഈ ലുക്കിന് ഏകദേശം 10 ലക്ഷം രൂപ വരും. ഈ കണക്ക് ഫാഷൻ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. എന്തായാലും ദീപികയുടെ പുതിയ ലുക്കിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

English Summary : The Cost of Deepika Padukone's Latest Airport Look Will Really Blow Your Mind

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA