ദീപിക പദുകോണിന്റെ പിറന്നാൾ ആഘോഷം; ശ്രദ്ധ മുഴുവൻ ആലിയയിൽ

HIGHLIGHTS
  • കാമുകൻ രൺബീർ കപൂറിനൊപ്പമാണ് ആലിയ എത്തിയത്
alia-bhatt
SHARE

ബോളിവുഡ് നടി ദീപിക പദുകോണിന്റെ ജന്മദിനാഘോഷത്തിൽ തിളങ്ങി നടി ആലിയ ഭട്ട്. വ്യത്യസ്തമായ വസ്ത്രത്തിൽ എത്തിയാണ് ആലിയ ഫാഷന്‍ ലോകത്തിന്റെയും ആരാധകരുടെയും ശ്രദ്ധ നേടിയത്. ജനുവരി 5ന് മുംബൈയിലായിരുന്നു പാർട്ടി സംഘടിപ്പിച്ചത്.

കാമുകൻ രൺബീർ കപൂറിനൊപ്പമാണ് ആലിയ പാർട്ടിക്ക് എത്തിയത്. കറുപ്പ് സാറ്റിന്‍ ബ്രാലെറ്റും ഹൈ റൈസ് ബ്ലാക് ഡെനീമും ആയിരുന്നു ആലിയയുടെ വേഷം. പഫ് ബലൂൺ സ്ലീവ്സും നെക്‌ലൈനുമാണ് ബ്രാലെറ്റിനെ ആകർഷകമാക്കിയത്. ലൂസ് ഫിറ്റിങ് സ്റ്റൈലിലുള്ളതായിരുന്നു ബ്ലാക് ഡെനീം. 

ചെയിനുള്ള ഒരു കറുപ്പ് ബാഗും സ്ട്രാപ് ഹീൽസും ആലിയയ്ക്ക് സ്റ്റൈലിഷ് ലുക്ക് നൽകി. പോണിടെയ്ൽ ഹെയർ സ്റ്റൈലും ഡ്വെവി മേക്കപ്പുമാണ് പരീക്ഷിച്ചത്. 

ആലിയയുടെ സ്റ്റൈലിഷ് ലുക്ക് ഫാഷന്‍ ലോകത്ത് തരംഗം തീർത്തു. പിറന്നാൾ ദീപികയുടെ ആയിരുന്നെങ്കിലും പാപ്പരാസികളുടെ ശ്രദ്ധ മുഴുവൻ ആലിയയിലായിരുന്നു. 

English Summary : Deepika Padukone birthday bashAlia Bhatt Stole the show

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA