ADVERTISEMENT

പുതിയ സിനിമ വൈറ്റ് ടൈഗറിന്റെ പ്രചാരണത്തിരക്കിലാണ് നടി പ്രിയങ്ക ചോപ്ര. ലണ്ടനിലെ വീട്ടിലുള്ള താരം ഓൺലൈനിലൂടെയാണു പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായി താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച രസകരമായ ഒരു ഫോട്ടോയും ശ്രദ്ധ നേടിയിരിക്കുകയാണ്.

കറുത്ത വരകൾ പ്രിന്റ് ചെയ്ത വെള്ള മോണോക്രോം ഡ്രസ്സ് ധരിച്ച് തന്റെ പട്ടിക്കുട്ടി ഡയാനയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണിത്. കടുവയുടെ ശരീരത്തിലെ വരകൾ പോലെ ഡിസൈൻ ചെയ്ത ഡ്രസ്സിൽ പ്രിയങ്ക ‘വൈറ്റ് ടൈഗർ’ ലുക്കിലാണ്. ടർട്ടിൽ നെക്കും ഫുൾ സ്ലീവുമാണ് ഈ ഡ്രസ്സിനുളളത്. അമേരിക്കൻ ബ്രാൻഡായ സെന്റ് ജോൺ ആണ് വസ്ത്രം ഒരുക്കിയത്. 2 ലക്ഷം രൂപയാണു വില.

കറുത്ത സ്ട്രാപ്പി ഹീൽസ് ആണ് പെയർ ചെയ്തിരിക്കുന്നത്. വളയാകൃതിയിലുള്ള കമ്മലും ഒരു സൺഗ്ലാസും ധരിച്ച് ബോസ് സ്റ്റൈലിൽ ഡയാനയ്ക്കൊപ്പം താരം നിൽക്കുന്നു. 

പ്രിയങ്കയുടെ വസ്ത്രത്തിന്റെ അതേ ഡിസൈനലുള്ള തുണികൊണ്ടാണ് ഡയാനയുടെ ബെൽറ്റ് ജാക്കറ്റ് ഒരുക്കിയത്. ഒരു വെള്ളക്കടുവയും അതിന്റെ കുട്ടിയും എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. 

English Summary : Priyanak Chopra shines in white tiger look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com