ADVERTISEMENT

വിവാഹദിനത്തിൽ ധരിച്ച 75 അടി നീളമുള്ള ശിരോവസ്ത്രം (വെയ്‌ൽ) കഴുത്തു വേദനയ്ക്ക് കാരണമായതായി നടി പ്രിയങ്ക ചോപ്ര. ലോക പ്രശസ്ത ബ്രാൻഡായ റാൽഫ് ലോറെയ്ൻ ഡിസൈനർ ഗൗണും വെയ്‌ലുമായിരുന്നു പ്രിയങ്കയുടെ വേഷം. ലോകത്തെ ഏറ്റവും നീളം കൂടിയ വെയ്ൽ വേണമെന്ന പ്രിയങ്കയുടെ ആഗ്രഹപ്രകാരമാണ് അന്നത് ഒരുക്കിയത്. പക്ഷേ കാണുമ്പോഴുള്ള സുഖം ധരിക്കുമ്പോഴില്ലെന്ന് കെയ്ൽ ആൻഡ് ജാക്കി ഒ ഷോയിലാണ് പ്രിയങ്ക തുറന്നു പറഞ്ഞത്. 

നീളൻ വെയ്‌ലിനെക്കുറിച്ച് അവതാരകൻ ഒരു തമാശ പറഞ്ഞപ്പോൾ അന്നതു ധരിച്ചത് കഴുത്തു വേദനയ്ക്ക് കാരണമായതായി പ്രിയങ്ക വെളിപ്പെടുത്തി. മുത്തുകളും മറ്റു ഡീറ്റൈയ്‌ലിങ് വർക്കുകളും ഉണ്ടായിരുന്നതിനാൽ വെയ്‌ലിന്റെ ഭാരം പിന്നെയും കൂടി. ഇതെല്ലാം എളുപ്പം നടക്കുന്നതിനും ബുദ്ധിമുട്ടി സൃഷ്ടിച്ചു. 1826 മണിക്കൂറെടുത്താണ് ഈ വെയ്‌ൽ ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

2018 ഡിസംബര്‍ 1ന് ജോധ്പുരിലെ ഉമൈദ് ഭവൻ പാലസിലായിരുന്നു പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോനസും തമ്മിലുള്ള വിവാഹം. ഹിന്ദു–ക്രിസ്ത്യൻ ആചാരങ്ങൾ പ്രകാരം വിവാഹം നടന്നിരുന്നു. ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തിനാണ് റാൽഫ് ലോറെയ്ൻ ഗൗൺ ആണു പ്രിയങ്ക ധരിച്ചത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് സബ്യസാചി ഡിസൈൻ ചെയ്ത് ചുവപ്പു ലെഹങ്കയായിരുന്നു പ്രിയങ്കയുടെ വേഷം. 

English Summary : Priyanka Chopra reveals she suffered a neck cramp from her 75 foot long veil after her lavish wedding to Nick Jonas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com